കേരളത്തില്‍ അടക്കം ഭരണം കിട്ടുംവരെ പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാന്‍ അവകാശമില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ

ന്യൂഡൽഹി: കേരളത്തില്‍ അടക്കം ഭരണം കിട്ടുംവരെ പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാന്‍ അവകാശമില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പാർട്ടിയുടെ സുവർണകാലം വരാനിരിക്കുന്നതേയുള്ളൂ.  ​വടക്കു കിഴക്കൻ സംസ്​ഥാനങ്ങളിലുണ്ടായ വൻ വിജയംകൊണ്ട്​ സംതൃപ്​തരാകരുതെന്നും കൂടുതൽ പ്രവർത്തനങ്ങളിലേക്ക്​ ഇറങ്ങണമെന്നും അമിത്​ ഷാ പറഞ്ഞു.

പശ്ചിമ ബംഗാൾ, കേരളം, ഒഡിഷ സംസ്​ഥാനങ്ങ​ളിൽ അധികാരം പിടിക്കാത്തിടത്തോളം പാർട്ടിയുടെ സുവർണകാലം പിറക്കുന്നില്ല. കേന്ദ്ര മന്ത്രി വിജയ്​ ഗോയലി​​​ന്റെ വസതിയിൽ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന ചടങ്ങിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ  ബൂത്തുകളിലും പ്രവർത്തകർ, എല്ലാ പഞ്ചായത്തുകളിലും പ്രാതിനിധ്യം  എന്ന ലക്ഷ്യം കൈവരിക്കണം.

പാർട്ടിയുടെ സുവർണകാലം തുടങ്ങിയതായി ചില പ്രവർത്തകർ പറയുന്നു. ഒരു കാര്യം ഞാൻ വ്യക്​തമാക്ക​ട്ടെ.  ഇതല്ല സുവർണ യുഗം. ഇപ്പോഴും കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്​ഥാനങ്ങളിൽ ബിജെപിക്ക്​ അധികാരം ലഭിച്ചിട്ടില്ല. ഇൗ സംസ്​ഥാനങ്ങളിൽ ഭരണം കിട്ടും വരെ പ്രവർത്തകർക്ക്​ വിശ്രമിക്കാൻ അവകാശമില്ല -അദ്ദേഹം പറഞ്ഞു. ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലും സഖ്യകക്ഷികളുമായി ചേർന്ന്​ ബിജെപി സർക്കാർ രൂപവത്​കരിക്കുമെന്നും അദ്ദേഹം പറഞ്ഞു