സ്ത്രീയോടുള്ള സമൂഹത്തിന്റെ ചിന്താഗതിയിൽ മാറ്റങ്ങൾ ഉണ്ടാകട്ടെ

അമ്മ എന്ന് കേൾക്കുമ്പോൾ ഓരോ മനുഷ്യന്റെയും ഉള്ളിൽ വിരിയുന്നത് ഒരേ വികാരമാണ്.ഒരാൾ ലോകത്തു വൈകാരികമായി ഏറ്റവും അധികം സ്ഥിരത പുലർത്തുന്ന ഏക ബന്ധവും സ്വന്തം അമ്മയോടാണ് .ലോക വനിതാ ദിനത്തിൽ ഓരോ വ്യക്തിയും ആദരിക്കേണ്ടതും പൂജിക്കേണ്ടതും അമ്മമാരെയാണ്.ഒരു സ്ത്രീയിലുള്ള മാതൃത്വത്തെ കണ്ടെത്തുവാൻ ഒരുവന് ,അല്ലെങ്കിൽ ഒരുവൾക്കു കഴിഞ്ഞാൽ സത്താർ പുരുഷ സമത്വ ചിന്തകൾക്കൊന്നും പ്രസക്തിയില്ല. കാരണം മാതൃ ഭാവത്തിലുള്ള ഒരു സ്ത്രീയോളം ഔന്നത്യം മറ്റൊന്നിനുമില്ല .
മനുഷ്യ വർഗം എന്ന നാണയത്തിന്റെ രണ്ടു വശമാണ് ആണ് സ്ത്രീയും പുരുഷനും .സ്ത്രീയില്ലങ്കിൽ പുരുഷനും പുരുഷൻ ഇല്ലങ്കിൽ സ്ത്രീയും അപൂർണ്ണമാണ്‌ .അതുകൊണ്ട് സ്ത്രീ പുരുഷ സമത്വം എന്ന ആശയം തന്നെ ഉപേക്ഷിക്കേണ്ട കാലമായി.പുരുഷനെപ്പോലെ ആകുന്നതും ,പുരുഷൻ ചെയ്യുന്ന ജോലികൾ ചെയ്യുന്നതോ ആണ് സ്ത്രീ ശാക്തീകരണം എന്ന് ഞാൻ വിശ്വസിക്കുന്നില്ല.സ്ത്രീ സ്ത്രീയായാലും പുരുഷൻ പുരുഷനേയും ജീവിക്കുന്നിടത്താണ് ശാക്തീകരണം സാധ്യമാവുക.അതിലേക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ് വനിതാ ദിനം

എല്ലാ സുഹൃത്തുക്കൾക്കും
ദി വൈ ഫൈ കുടുംബത്തിന്റെ ആശംസകൾ

മിനി നായർ
അറ്റ്‌ലാന്റാ
ചീഫ് എഡിറ്റർ