ചെങ്ങന്നൂരില്‍ ഡി വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ഡി.വിജയകുമാര്‍ മത്സരിക്കുമെന്ന് എഐസിസി അറിയിച്ചു.  ചെങ്ങന്നൂര്‍ കാര്‍ഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റുമാണു വിജയകുമാര്‍. കെപിസിസി നിർദേശം ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിനു പ്രാദേശികമായുള്ള ജനസമ്മതിയാണു തുണയായത്.