Home Cover story 
                                    
                            
                                
    
        
        
        
        
        മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷക സമരം പിന്‍വലിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. മുഖ്യമന്ത്രിയും സമരക്കാരും തമ്മിലുള്ള ചര്‍ച്ചയിലാണ് സമരത്തിന് പരിഹാരം കണ്ടത്. 
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ജലവിഭവ മന്ത്രി ഗിരീഷ് മഹാജന് താനെയില്‍ എത്തിയാണ് സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചത്. സിപിഐഎം കർഷക സംഘടനയായ അഖില ഭാരതീയ കിസാൻ സഭയാണ് (എബികെഎസ്) പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. 
ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കിൽനിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.  ജീവിതം അല്ലെങ്കിൽ മരണം എന്ന മുദ്രാവാക്യം ഉയർത്തിയാണ് കർഷകർ സമരത്തിൽ പങ്കെടുക്കുന്നത്. 
കാർഷിക കടങ്ങൾ തള്ളുന്നതിനു പുറമേ വനഭൂമി കൃഷിക്കായി വിട്ടുനൽകുക, സ്വാമിനാഥൻ കമ്മീഷൻ നിർദേശങ്ങൾ നടപ്പാക്കുക, വിളനാശം സംഭവിച്ച കർഷകർക്ക് ഏക്കറിന് 40,000 രൂപവീതം നൽകുക തുടങ്ങിയ ആവശ്യങ്ങളും കർഷകർ ഉന്നയിക്കുന്നുണ്ട്.