മദ്യപാനിയെന്ന് കരുതി നടുറോഡില്‍ കുഴഞ്ഞ് വീണയാളെ ആരും തിരിഞ്ഞ് നോക്കാതെയിരുന്നപ്പോള്‍ വയോധികന്‍ സൂര്യതാപമേറ്റ് മരിച്ചു

അനുദിനം മനുഷ്യത്വം മരണത്തിന് വിട്ടുകൊടുത്തുകൊണ്ടാണ് മലയാളി ഇന്ന്‌ ജീവിക്കുന്നത്.കണ്ണും കാതും കൊട്ടിയടച്ച് ചുറ്റുമുള്ളതിൽ നിന്നെല്ലാം ഓടിയൊളിച്ച് താനും തന്റെ കുടുംബവും എന്ന ലോകത്തേക്ക് ഒതുങ്ങി കൂടുന്നു.കൂടെ സഞ്ചരിക്കുന്ന സഹജീവികൾ പൊഴിഞ്ഞു വീഴുന്നത് അവനറിയുന്നില്ല.അപകടത്തിലായാലും കുഴഞ്ഞു വീണാലും വഴിയിൽ കിടക്കുന്നവനെ ഒന്ന് തിരിഞ്ഞു നോക്കാനോ ഒരുതുള്ളി വെള്ളം കൊടുക്കാനോ കഴിയാത്ത രീതിയിൽ നമ്മൾ അധഃപതിച്ചിരിക്കുന്നു.

മദ്യപാനിയെന്ന് കരുതി നടുറോഡില്‍ കുഴഞ്ഞ് വീണയാളെ ആരും തിരിഞ്ഞ് നോക്കാതെയിരുന്നപ്പോള്‍ വയോധികന്‍ സൂര്യതാപമേറ്റ് മരിച്ചു.
കുറ്റിപ്പുറത്തിനടുത്ത തൃക്കണാപുരം വാസുപ്പടിയില്‍ ഞായറാഴ്ച രാവിലെ പത്തരയോടെയാണ് ചെല്ലപ്പന്‍ പിള്ള വീണത്.
കൊടും വെയിലത്ത് രാവിലെ മുതല്‍ ഏഴ് മണിക്കൂറാണ് ചെല്ലപ്പന്‍ പിള്ള റോഡില്‍ കിടന്നത്.മദ്യലഹരിയില്‍ അബോധാവസ്ഥയിലായി കിടക്കുകയാണെന്ന് കരുതിയ നാട്ടുകാര്‍ വയോധികനെ അവഗണിക്കുകയായിരുന്നു.എന്നാല്‍ വൈകുന്നേരമായും ഇതേ കിടപ്പായതോടെ സംശയമായ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.പൊലീസും നാട്ടുകാരുംചേര്‍ന്ന് വൈകീട്ട് ആറുമണിയോടെ കുറ്റിപ്പുറത്തെ താലൂക്ക് ആസപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വെയിലേറ്റ് ഏറെ നേരം കിടന്നതാണ് ചെല്ലപ്പന്റെ മരണത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
എന്നോടുതന്നെ എനിക്ക് പുച്ഛവും അത്ഭുതവും തോന്നുന്നു.
എന്ത് ഗ്യാരണ്ടിയാണ് എനിക്കും നിങ്ങൾക്കുമുള്ളത്.
രാവിലെ വീട്ടിൽ നിന്നും ഇറങ്ങുന്ന നിങ്ങൾ വൈകുനേരം വീട്ടിൽ തിരിച്ചെത്തുമെന്ന് എന്താണ് ഉറപ്പ്.ഓരോരുത്തരും മരിക്കുമ്പോൾ ഞാനല്ലല്ലോ മരിച്ചത് എന്ന ആശ്വാസം.
ഞാൻ മരിക്കില്ല എന്ന ആത്‌മവിശ്വാസം.കഷ്ട്ടം..
ജോളി ജോളി