ചെങ്ങന്നൂരിലെ കേന്ദ്ര സര്‍ക്കാര്‍ പരിപാടിയില്‍ നേതാക്കള്‍

ചെങ്ങന്നൂരിലെ കേന്ദ്ര സര്‍ക്കാര്‍ പരിപാടിയുടെ വേദിയില്‍  ബിജെപി നേതാക്കള്‍. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ മേളയുടെ ഉദ്ഘാടന ചടങ്ങിലാണ് വേദി കീഴടക്കി ബിജെപി നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നത്. ഈ പരിപാടിയില്‍ സ്ഥലം എം പിയായിരുന്ന കൊടിക്കുന്നില്‍ സുരേഷിനു പോലും ക്ഷണമുണ്ടായിരുന്നില്ല.

ബിജെപിയുടെ പാര്‍ട്ടി പരിപാടി പോലെ കേന്ദ്ര സര്‍ക്കാര്‍ പരിപാടി നടത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും സിപിഐഎമ്മും രംഗത്തു വന്നിട്ടുണ്ട്. ജനപ്രതിനിധികള്‍ പോലുമല്ലാത്ത ബിജെപി നേതാക്കള്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കയതിനെ ഇരുപാര്‍ട്ടികളും ശക്തമായി വിമര്‍ശിച്ചു. സംഭവത്തില്‍ സിപിഐഎം ആലപ്പുഴ കളക്ടര്‍ ടി വി അനുപമയക്ക് പരാതി നല്‍കിയിട്ടുണ്ട്.

ചെങ്ങന്നൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. സോമന്‍ തുടങ്ങിയവരാണ് വേദിയില്‍ ഇടം പിടിച്ചത്. ചടങ്ങ് സംഘടിപ്പിക്കുന്ന വിവരം സ്ഥലം എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ പോലും അറിയിച്ചില്ലെന്നും ഡി.സി.സി പ്രസിഡന്റ് എം. ലിജു പറഞ്ഞു