കാളിദാസന്‍ നായകനായെത്തിയ എബ്രിഡ് ഷൈന്‍ ചിത്രം പൂമരത്തിലെ ഒരു പാട്ടുകൂടി പുറത്തിറങ്ങി. മഹരാജാസ് കോളേജ് ഓര്‍മ്മകളെ സ്പര്‍ശിക്കുന്ന ഇനി ‘ഒരു കാലത്തേക്ക് ഒരു പൂ വിടര്‍ത്തുവാന്‍ ഇവിടെ ഞാന്‍ ഈ മരം നട്ടൂ’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും കവിയുമായ അജീഷ് ദാസന്‍ എഴുതി ലീല ഗിരികുട്ടന്‍ സംഗീതം നല്‍കിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കാര്‍ത്തികാണ് ഗാനം ആലപിച്ചിരിക്കുന്നത്.