അച്ഛന്റെ സ്വന്തം മീനൂട്ടിക്ക് ഇന്ന് 18; പിറന്നാള്‍

ദിലീപിന്റേയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിക്ക് ഇന്ന് 18 വയസ്സ് തികഞ്ഞു. പിറന്നാള്‍ ദിനത്തില്‍ ദിലീപ് ഓണ്‍ലൈന്‍ പുറത്തുവിട്ട ചിത്രം വൈറലാകുന്നു. താരപുത്രിക്ക് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.

ദിലീപ് ഓണ്‍ലൈന്റെ ആശംസയിലൂടെയാണ് ഇന്ന് മീനാക്ഷിയുടെ പിറന്നാളാമെന്ന് ആരാധകര്‍ക്ക് മനസ്സിലായത്. ക്വീനിലൂടെ ശ്രദ്ധേയായ സാനിയ ഇയ്യപ്പനൊപ്പം നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രവും ഈ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.