കീഴാറ്റൂര്‍ സമരം: സുധീരന്റെ നിലപാട് വ്യക്തിപരമെന്ന് എംഎം ഹസന്‍

തിരുവനന്തപുരം : കീഴാറ്റൂര്‍ സമരത്തില്‍ സുധീരന്റെ നിലപാടുകള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ രംഗത്ത്.സുധീരന്റെ നിലപാട് വ്യക്തിപരമെന്ന് ഹസന്‍ പറഞ്ഞു. യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.