പിതാവെ – തട്ടിപ്പും വെട്ടിപ്പും ദൈവ നിയമത്തിന്റെ ഏത് വകുപ്പിൽ പെടും ?

റോയ് മാത്യു

രാജ്യത്തിന്റെ നിയമം വെച്ച് സഭയുടെ നിയമങ്ങള്‍ ചോദ്യം ചെയ്യരുതെന്ന് .സീറോ മലബാർ സഭാ മേധാവി മാർ ജോർജ് ആലഞ്ചേരി- ദുഃഖ വെള്ളി സന്ദേശത്തിലാണ് രാജ്യത്തെ നീതി ന്യായ വ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചത്..

രാജ്യത്തിന്റെ നിയമം അനുസരിച്ച് ജീവിക്കുകയെന്നത് ഒരു പൗരന്റെ കടമയാണ്. എന്നാല്‍, പ്രാമുഖ്യം നല്‍കേണ്ടത് ദൈവത്തിന്റെ നിയമത്തിനാണ്. രാഷ്ട്രത്തിന്റെ നീതി കൊണ്ട് ദൈവ നീതിയെ അളക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതി വിധികള്‍ കൊണ്ട് സഭയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ സഭയിലുണ്ട്. എന്നാല്‍, വിശ്വാസികള്‍ സഭാ നിയമങ്ങള്‍ക്കും പ്രധാന്യം നല്‍കണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

കോടതി വിധികൾ തനിക്ക് ബാധകമല്ലെന്ന് പരോക്ഷമായി അയാൾ അദ്ദേഹം പറഞ്ഞു വെക്കയാണ്…

സീറോ മലബാര്‍ സഭ ഭൂമി ഇടപാട് സംബന്ധിച്ച് തനിക്ക് തെറ്റുപറ്റിയെന്ന് കര്‍ദിനാള്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.

എന്നാല്‍, അതിന് ഘടക വിരുദ്ധമായ നിലപാടാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസംഗത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

അതിലുപരി സുപ്രീം കോടതിയുടെ പരിഗണനക്ക് വന്ന ഒരു വിഷയത്തെക്കുറിച്ചാണ് അപഹാസ്യമായ രീതിയിൽ പ്രസ്താവന നടത്തിയിരിക്കുന്നത്.

സീറോ മലബാർ സഭയുടെ ഭുമി തട്ടിപ്പ് വിഷയം വളരെ ഗൗരവമേറിയ വിഷയമാണെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.

അത്തരമൊരു വിഷയത്തെക്കുറിച്ചാണ് തികച്ചും അവഹേളനപരമായ പ്രസ്താവന നടത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ നിയമത്തേക്കാൾ ദൈവ നിയമത്തിന് പ്രാമുഖ്യം നല്ലണമെന്ന് പറയുന്നത് ദൈവമില്ലാ എന്നു വിശ്വസിക്കുന്ന രാജ്യസ്നേഹികൾക്ക് ബാധകമാണോ. എന്ന് കർദിനാൾ വ്യക്തമാണം –

ദൈവ വിശ്വാസമില്ലാത്ത ജവഹർലാൽ നെഹ്റുവിനെപ്പോലെയുള്ളവർ ഭരണം നടത്തിയ നാടാണിത്.

അത്തരമൊരു രാജ്യത്താണ് സഭാ നിയമത്തെ ക്കുറിച്ച് മെത്രാൻ വേവലാതി പ്പെടുന്നത്.

മതവും ജാതിയുമില്ലാത്തവർക്ക് അങ്ങ് പറയുന്ന സഭാ നിയമവും ദൈവ നിയമവും എങ്ങനെ ബാധകമാകും?

കാക്കത്തൊള്ളായിരം സഭകൾ, അതിനും പുറമ ഫുൾ ഗോസ്പൽ, പൈന്റ് ഗോസ്പൽ, ഫീസ്റ്റ്, ബുഫേ , എന്ന് വേണ്ട ലക്ഷക്കണക്കിന് സഭകൾ ഇവിടെ തട്ടിപ്പും വെട്ടിപ്പുമായി കഴിയുന്നുണ്ട്.

ഇതിന്റെ തലപ്പത്തുള്ളവരിൽ ബഹുഭൂരിപക്ഷവും ക്രിമിനലുകളാണ്.

ഇവരൊക്കെ സഭാ നിയമവും ദൈവ നിയമവും പറഞ്ഞോണ്ട് വന്നാൽ നാടിന്റെ അവസ്ഥ എന്താകും ?

എങ്കിൽ പോസ്കോ കേസിൽ അകത്ത് കിടക്കുന്ന റോബിൻ അച്ചനെ
സഭാ നിയമപ്രകാരം ശിക്ഷിക്കാൻ വകുപ്പുണ്ടോ –

അയാൾക്കെതിരെ ദൈവ നിയമത്തിലെ ഏത് വകുപ്പിടും ?

അഭയക്കേസിലെ കോട്ടൂരച്ചനും സിസ്റ്റർ സെഫിയ്ക്കും ക്നാനായ കത്തോലിക്കാ സഭയുടെ നിയമപ്രകാരം കേസെടുക്കാൻ പിണറായി വിജയനോട് പറഞ്ഞാ പോരെ ആലഞ്ചേരി പിതാവെ ?

അല്ല തിരുമേനി, എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ- തട്ടിപ്പ് നടത്താനും വെട്ടിപ്പ് നടത്താനും ജനങ്ങളുടെ സ്വത്ത് അടിച്ചുമാറ്റാനും അങ്ങ് പറയുന്ന ഈ സഭാ നിയമത്തിലും ദൈവ നിയമത്തിലും വല്ല വകുപ്പുണ്ടോ?

ഉണ്ടെങ്കിൽ എനിക്കൊന്ന് പറഞ്ഞു താ, ഞാനും പത്ത് പുത്തൻ അടിച്ചുമാറ്റി ശിഷ്ടകാലം നല്ല ഭേഷായി ജീവിക്കട്ടെ –

രാജ്യത്തിന്റെ നിയമത്തിന്റെ നിയമത്തേക്കാൾ സഭാ നിയമത്തിന് സഭാ വിശ്വാസികൾ പ്രാധാന്യം നല്കണമെന്ന് പറയുന്നത് രാജ്യദ്രോഹമാണ്.

നീതിന്യായ വ്യവസ്ഥ യോടുള്ള വെല്ലു വിളിയാണ്.

സ്ത്രീകളുടെ മുലയെക്കുറിച്ച് ആഭാസകരമായി പറഞ്ഞ അധ്യാപകനെതിരെ കേസെടുത്ത സർക്കാർ ഈ മെത്രാനെ തിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം –

ഇയാൾ ജന വിരുദ്ധനും രാജ്യദ്രോഹിയുമാണ്.

ഇതനുവദിക്കാൻ പാടില്ല.

വോട്ട് ബാങ്കിനെ കുറിച്ച് ആകുലപ്പെടാത്ത സർക്കാരാണെങ്കിൽ കർദിനാളിനെതിരെ ഐ പി സി 124 A പ്രകാരം രാജ്യ ദ്രോഹക്കുറ്റത്തിന് കേസെടുക്കണം.

Whoever, by words, either spoken or written, or by signs, or by visible representation, or otherwise, brings or attempts to bring into hatred or contempt, or excites or attempts to excite disaffection towards, the Government estab­lished by law in shall be punished. മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ തടവ് കിട്ടാവുന്ന കുറ്റമാണിത്.

എന്ത് തോന്ന്യവാസവും മതപ്രഘോഷണത്തിന്റെ മറവിൽ വിളിച്ചുകൂവുന്നത് ആപത്താണ്.

രാജ്യത്തെ സീറോ മലബാർ സഭാ മേധാവിക്ക് വിശിഷ്ടാധി കാരങ്ങൾ ഒന്നുമില്ല.

തനിക്ക് രാജ്യത്തെ നിയമങ്ങൾ ബാധകമല്ലെന്ന് ഹൈക്കോടതിയിൽ ധാർഷ്ട്യത്തോടെ പറഞ്ഞ വ്യക്തിയാണ് വീണ്ടും സമാനമായ പ്രസ്താവന നടത്തിയ കർദിനാളിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാവണം.