തനിഷ്‌ക് -ടിയറ അപൂർവ സഹോദരങ്ങൾക്ക് കുരുന്നു പ്രതിഭകൾക്കുള്ള നാമം 2018 – എക്സലൻസ് അവാർഡ്

ന്യൂജേഴ്‌സി: അറിവിന്റേയും പ്രശസ്തിയുടെയും ഉത്തുങ്കശൃംഗത്തിലേക്കു ചിറകുവിരിച്ചു പ്രയാണം തുടരുന്ന  അപൂർവ സഹോദരങ്ങളായ  തനിഷ്‌ക്  മാത്യു ഏബ്രഹാമിനും ടിയറ തങ്കം ഏബ്രഹാമിനും നോർത്ത് അമേരിക്കൻ മലയാളി ആൻഡ് അസോസിയേറ്റഡ് മെമ്പേഴ്സിന്റെ (നാമം-NAMAM) ആദരം. ബുദ്ധിയിലും കഴിവിലും തങ്ങളുടെ പ്രായത്തിലെ മറ്റേതുകുട്ടികളെക്കാളും വളരെ ഏറെ മുന്നിൽ നിൽക്കുന്ന ഇവർ നേടിയെടുത്ത വിജയങ്ങൾ കേട്ടാൽ ഞെട്ടിപ്പോകും! 14 വയസുകാരനായ തനിഷ്‌ക്  ഇപ്പോൾ ബയോ മെഡിക്കൽ എഞ്ചിനീറിങ്ങിൽ അവസാന വർഷ വിദ്യാർത്ഥിയാണ്.12 കാരി ടിയറ ആകട്ടെ ഹൈസ്കൂൾ വിദ്യാർത്ഥിനിയും ഒപ്പം കോളേജ് ബിരുദം നേടുന്നതിനുള്ള എക്സ്ട്രാ ക്രെഡിറ്റുകൾ കോളേജിൽ നിന്നും കരസ്ഥമാക്കികൊണ്ടിരിക്കുന്നു. ഇതുവരെ നിരവധി  ക്രെഡിറ്റുകൾ നേടിക്കഴിഞ്ഞു ഈ കൊച്ചുമിടുക്കി. കൂടാതെ കണക്ക്, വിദേശ ഭാഷകൾ, സംഗീതം എന്നിവയിലും വിസ്മയകരമായ വിജയങ്ങൾ കൈവരിച്ച വ്യക്തികൂടിയാണ്  ഈ അപൂർവ പ്രതിഭ.
നാസയിലെ ശാസ്ത്രജ്ഞരെപ്പോലും അത്ഭുതസ്തദരാക്കികൊണ്ട്   തനിഷ്‌ക് നടത്തിയ ബഹുരാകാശത്തിലെ ചില കണ്ടു പിടുത്തങ്ങൾ ശാസ്ത്രലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
അമേരിക്കയിലെ മുഴുവൻ മലയാളി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അഭിമാനമായ ഈ ഈ പ്രതിഭാശാലികളെ അവാർഡിനു  തെരഞ്ഞെടുക്കുക വഴി നാമം 2018  എക്സ്സെലൻസ് അവാർഡിനു പുതിയ മാനം കാണുകയാണെന്നു

നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി.നായര്‍, പ്രസിഡന്റ് മാലിനി നായര്‍, അഡ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഗീതേഷ് തമ്പി, സെക്രട്ടറി സജിത്ത് ഗോപിനാഥ്, വൈസ് പ്രസിഡന്റ് ആശാ നായര്‍, ട്രഷറര്‍ അനിത നായര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രീയ സുബ്രഹ്മണ്യം, വര്‍ഗ്ഗീസ് ആന്റണി, രഞ്ജിത്ത് പിള്ള, തുമ്പി അന്‍സൂദ്, വിനി നായര്‍, സുനില്‍ നമ്പ്യാര്‍, ഡോ. പദ്‌മജ നായർ എന്നിവര്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.  
ഈ അനുഗ്രഹീത പ്രതിഭകൾ മുഴുവൻ മലയാളികളുടെയും അഭിമാനമാണെന്ന്  മാധവന്‍ ബി. നായര്‍ അഭിപ്രായപ്പെട്ടു.  ഏപ്രില്‍ 28-ന് വൈകുന്നേരം 5ന് ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ നടക്കുന്ന ചടങ്ങില്‍ തനിഷ്‌ക്  മാത്യു ഏബ്രഹാമും   ടിയറ തങ്കം ഏബ്രഹാമും   പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും.

എട്ടാമത്തെ വയസിൽ നാസയിൽ നിന്നുള്ള നൂറുകണക്കിന് ബഹിരാകാര ചിത്രങ്ങൾ സൂക്ഷമ നിറക്ഷണം നടത്തിയ  ടനിഷ്‌ക്  സോളാർ സംവിധാനത്തിന് പുറത്തു സൂര്യനെ വലയം ചെയ്യുന്ന ഒരു നക്ഷത്ര ഉപഗ്രഹത്തെ കണ്ടുപിടിച്ചു. ടിയറയാകട്ടെ മാതൃഭാഷക്കും ഇംഗ്ലീഷിനും പുറമെ നാലു വിദേശ ഭാഷകളിലും പ്രാവിണ്യം നേടിയിട്ടുണ്ട്. ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, സ്പാനിഷ് എന്നി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാവുന്ന ടിയാരാ ഈ ഭാഷകളിലും വോയിസ് ആൻഡ് മ്യൂസിക് തീയറികളിമായാണ് നിരവധി  കോളേജ് ക്രെഡിറ്റുകൾ എടുത്തിട്ടുള്ളത്. ഏഴാമത്തെ വയസിലായിരുന്നു ഈ നേട്ടമെന്നതും വിജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നു. സംഗീതത്തിൽ നാലാം വയസിൽ തന്നെ ശ്രദ്ധേയമായ നേട്ടങ്ങളും വിജയങ്ങളും  കൊയ്ത ടിയറ ഒന്പതാമത്തെയും പത്താമത്തേയും വയസിൽ ന്യൂയോർക്കിലെ പ്രശസ്‌തമായ കാർനെഗി  (  Carnegie Hall)  ഹാളിൽ പാടാൻ രണ്ടു തവണ അവസരം ലഭിച്ചിരുന്നു.സംഗീത മത്സരങ്ങളിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടിയിട്ടുള്ള ടിയറ  6 വിവിധ ലാറ്റിൻ ഭാഷകളിലായി ( Romance languages) ൯ പാട്ടുകൾ പാടിയ ആൽബവും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ മാത്തമാറ്റിക്സിൽ ടിയറയുടെ പരിജ്ഞാനം സീമകൾക്കതീതമാണ്. നാലാം വയസിൽ  MENSA ഐ ക്യു സൊസിറ്റിയുടെ അംഗമായ ടിയറ പൈയുടെ (pi) അനന്തമായ (infinite) അപൂർണമായ ഹരണ ഫലങ്ങളുടെ അക്കങ്ങൾ മനസ്സിൽ ഹരിച്ചു പറയുവാൻ അതിമിടുക്കിയാണ്.  pi റീസൈറ്റേഷൻ കോംപിറ്റീഷനിൽ കോളേജ് തലത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തന്ന ടിയറ 11 മത്തെ വയസിൽ 530 അക്കങ്ങൾ 4 മിനിറ്റുകൊണ്ട് മന:പ്പാഠമാക്കി പറഞ്ഞതാണ് ഏറ്റവും പുതിയ റെക്കോർഡ്.
തനിഷ്‌ക്  ആദ്യമായി അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇടം നേടുന്നത് തന്റെ പത്താമത്തെ വയസിൽ ഹൈസ്കൂൾ പാസ് ആയപ്പോഴായിരുന്നു. 11 മത്തെ വയസിൽ അമേരിക്കൻ  റിവർ  കോളേജിൽ നിന്ന് മുരട്ട (tripple)  അസോസിയേറ്റഡ്  ബിരുദം നേടിക്കൊണ്ടായിരുന്നു പിന്നീട് മാധ്യമങ്ങളിൽ  പ്രത്യക്ഷപ്പെടുന്നത്.തുടർന്ന്  യൂണിവേഴ്സിറ്റികളായ യൂ.സി. ഡേവിസ്,സാന്ത ക്രൂസ് എന്നിവിടങ്ങളിൽ അണ്ടർ ഗ്രേഡ് ബിരുദം ചെയ്യാൻ പ്രസിദ്ധമായ റീജന്റ്സ് സ്കോളർഷിപ്പും ലഭിച്ചു. ഏഴാമത്തെ വയസിൽ കോളേജ് വിദ്യാഭ്യാസം ആരംഭിച്ച തനിഷ്ഖ് ബഹുരാകാശ പഠനത്തോടുള്ള താല്പര്യം മൂലം അമേരിക്കൻ റിവർ കോളേജിലെ തന്റെ പ്രൊഫസറുടെ പിന്തുണയാൽ എട്ടാമത്തെ വയസിൽ അസ്‌ട്രോണോമി ആൻഡ് ഫിസിക്സ് ക്ലബ് ആരംഭിക്കുകയും സ്ഥാപക വൈസ് പ്രസിഡന്റ് ആകുകയും ചെയ്തു. ഇക്കാലയളവിലാണ് നാസയിലെ ബഹുരാകാശ ശാസ്ത്രജ്ഞരെ സഹായിക്കുന്ന സിറ്റിസൺ സയന്റിസ്റ് പദ്ധതിയുടെ ഭാഗമായി ചേർന്ന് മണിക്കൂറുകളോളം സൗരയൂഥത്തിന് പുറത്തുള്ള നക്ഷത്രങ്ങളെയും ഉപഗ്രഹങ്ങളെയും വീക്ഷിക്കാൻ തുടങ്ങിയത്. നാസയിൽ നിന്നുള്ള നൂറുകണക്കിന് ചിത്രങ്ങൾ നിരീക്ഷിച്ച തനിഷ്‌ക്ക്‌ സൗരയൂഥത്തിലെ കൊടുങ്കാറ്റുകളും നക്ഷത്രങ്ങളുടെ പൊട്ടിത്തെറികളും നിരീക്ഷിച്ചു.
വളരെ ചെറുപ്പത്തിൽ തന്നെ കോളേജിലും സ്റ്റേറ്റ് ഓഫീസുകളിലും ദേശീയ സംഘടനകളായ ന്യൂയോർക്ക് സിറ്റിയിലെ  92Y,ഓസ്റ്റിൻ ടെക്സസിലെ SXSW എന്നിവിടങ്ങളിലും അന്താരാഷ്ട്ര വേദികളായ UKയിലെ ഓക്സ്ഫോർഡിലുള്ള  World Skoll Forum,UAEയിലെ ഷാർജയിൽ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ എന്നിവിടെങ്ങളിൽ പ്രസന്റേഷൻ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഒരു മികച്ച പ്രാസംഗികൻ കൂടിയായ  തനിഷ്‌ക്   ഒമ്പതാമത്തെ വയസിൽ TEDx  സാക്രമെന്റോയിൽ നടത്തിയ “കോളേജ് അറ്റ് സെവൻ” എന്ന പ്രഭാഷണത്തിൽ ഓഡിറ്റോറിയത്തിൽ തിങ്ങിക്കൂടിയ  700 ഓളം വരുന്ന കാണികൾ എഴുന്നേറ്റുനിന്നു  ആദരിച്ചിരുന്നു. എഞ്ചിനീറിങ്ങിനു ചേർന്ന ശേഷം  വിവിധ സംസ്ഥാന. ദേശീയ, അന്താരാഷ്ട്ര കോൺഫെറെൻസികളിൽ പ്രസന്റേഷൻ നടത്തിയിരുന്നു.
നാലാമത്തെ വയസിൽ MENSA യുടെ ഹൈ ഐക്യു. സൊസൈറ്റിയുടെ അംഗമായ ടനിഷ്‌ക്,  സഹോദരി   ടിയറക്കും അതേ വയസിൽ അതെ ക്ലബ്ബിൽ അംഗത്വം ലഭിച്ചപ്പോൾ അവിടെ അംഗത്വം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സഹോദരങ്ങളായിരുന്നു അവർ.എട്ടാം വയസു മുതൽ ജി.പി,എ 4.00 നിലനിർത്തിയതിനാൽ അന്താരാഷ്ട്ര ഓണർ സൊസൈറ്റിയായ Phi Theta Kappa ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറി. ഹൈസ്കൂൾ-കോളേജിൽ നിന്നു ഗ്രാജുവേറ്റ് ചെയ്തപ്പോൾ പ്രസിഡന്റ് ഒബാമയിൽ നിന്നും സർ ട്ടിഫിക്കേറ്റ് കരസ്ഥമാക്കിയിരുന്നു
.സോഫ്റ്റ്‌വെയർ എൻജിനിയർ ആയ ബിജോയുടെയും വെറ്ററിനറി ഡോക്ടർ ടാജി എബ്രഹാമിന്റെയും മക്കളാണ് ഈ കൊച്ചു മിടുക്കരായ പ്രതിഭകൾ.അമേരിക്കൻ  മലയാളികളുടെ മൂന്നാം തലമുറയിൽപ്പെട്ട  ഈ കൊച്ചുമിടുക്കനും മിടുക്കിയുടെയും മാതൃ   കുടുംബം  വർഷങ്ങൾക്കു മുൻപ് അമേരിക്കയിൽ കുടിയേറിയവരാണ്. വെറ്ററിനറി ഡോക്ടർമാരായ  ഡോ. സക്കറിയ മാത്യുവും ഡോ.തങ്കം മാത്യുവുമാണ് അമ്മയുടെ മാതാപിതാക്കൾ. ഇവർ  ഡൽഹിയിൽ  സേവനം ചെയ്തുകൊണ്ടിരിക്കെ  ഗാവേഷണത്തിനായി അമേരിക്കയിൽ എത്തിയവരാണ്.അതുപോലെ തന്നെ പിതാവിന്റെ  മാതാപിതാക്കളും വര്ഷങ്ങള്ക്കു മുൻപ് അമേരിക്കയിൽ  കുടിയേറിയവർ ആണ്. പിതാവ് വി.പി. എബ്രഹാം ബിസിനസ് അഡ്മിനിസ്ട്രേറ്റർ ആയും അമ്മ നേഴ്സ് ആയും വിരമിച്ചവർ ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ