ചിരിപ്പൂരത്തിന്റെ മനോഹര കാഴ്ചകളുമായെത്തുന്ന പഞ്ചവര്‍ണതത്തയിലെ ചിരി ചിരി എന്ന രസകരമായ ഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും പി സി ജോജിയും ചേര്‍ന്നാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മൂന്ന് ഗെറ്റപ്പുകളിലായാണ് ധര്‍മജന്‍ പാട്ടില്‍ എത്തുന്നത്.
ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ കോമഡി പാട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍. ഈ പാട്ട് കണ്ട ശേഷം പിഷാരടിയെ വിശ്വസിച്ച് പടം കാണാമെന്ന് പ്രേക്ഷകര്‍ പറയുന്നു. ധര്‍മജന്റെ പ്രകടനവും ഗംഭീരമായെന്ന് ആരാധകര്‍ പറഞ്ഞു.
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പഞ്ചവര്‍ണ തത്ത. ജയറാം, കുഞ്ചാക്കോ ബോബന്‍, അനുശ്രീ, സലിം കുമാര്‍, കുഞ്ചന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.
മേക്കോവറില്‍ മാത്രമല്ല ശബ്ദത്തിലും വ്യത്യസ്തയുമായാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്. സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന് സ്വന്തമായൊരു പേരോ, ജാതിയോ മറ്റടയാളങ്ങളോ ഒന്നുമില്ല. രാഷ്ട്രീയക്കാരനായി ചാക്കോച്ചന്‍ എത്തുന്നു.
രമേഷ് പിഷാരടി, ഹരി പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം മണിയന്‍ പിള്ള രാജുവാണ്. സപ്തതരംഗ് സിനിമയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്
 
            


























 
				
















