പ്രതിഷേധം കനത്തു; അംബേദ്ക്കര്‍ പ്രതിമയുടെ കാവി നീലയായി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ കാവിയടിച്ച അംബേദ്ക്കര്‍ പ്രതിമ വീണ്ടും നീലയടിച്ചു. കാവി നിറമാക്കിയതില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം കനത്തതോടയാണ് പ്രതിമയുടെ നിറം നീലയാക്കിയത്.

ബദയൂണ്‍ ജില്ലയില്‍ തകര്‍ക്കപ്പെട്ട അംബേദ്കര്‍ പ്രതിമ മാറ്റിസ്ഥാപിച്ചപ്പോഴാണ്  നിറം മാറ്റമുണ്ടായത്. പ്രതിമക്ക് കാവി നിറമടിക്കുകയായിരുന്നു. അംബേദ്കറുടെ പേരിനൊപ്പം റാംജി എന്ന് ചേര്‍ത്തത് വിവാദമായതിന് പിന്നാലെയാണ് പ്രതിമയും കാവിവല്‍ക്കരിച്ചത്.