ധോണിയുടെ മകള്‍ക്കൊപ്പം കുസൃതികള്‍ ഒപ്പിച്ച് ഷാരൂഖ് ഖാന്‍

കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടമായിരുന്നു. ഗ്രൗണ്ടില്‍ മത്സരം മുറുകുമ്പോള്‍ കാണികളുടെ ശ്രദ്ധ ഗാലറിയിലിരുന്ന രണ്ട് പേര്‍ക്ക് നേരെയായിരുന്നു. കൊല്‍ക്കത്ത ടീമിന്റെ ഉടമസ്ഥന്‍ ഷാരൂഖ് ഖാനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ സിവയുമായിരുന്നു കളിക്കിടയിലെ താരമായത്.

Shah Rukh Khan coaches Ziva Dhoni in the stands.

സിവയുമായി കുസൃതികള്‍ ഒപ്പിക്കുകയും അവളെ അനുകരിക്കാന്‍ ശ്രമിക്കുന്ന ഷാരൂഖിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. അമ്മ സാക്ഷിയോടൊപ്പം അച്ഛന്റെ കളി കാണാന്‍ എത്തിയതാണ് സിവ. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയിച്ചു.