മലയാള സിനിമയിലെ അഭിനേതാക്കള്‍ വ്യത്യസ്ത കഥാപാത്രങ്ങളാണ് ചെയ്യുന്നത്. ഇതുപോലുള്ള പെര്‍ഫോര്‍മന്‍സ് നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ല. ഒരു സിനിമയില്‍ അയാള്‍ റേപിസ്റ്റ് ആയിട്ടായിരുന്നു. മറ്റൊരു സിനിമയില്‍ അയാള്‍ ഇരയായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ഇയാളെ തന്നെയാണോ നേരത്തെ കണ്ടെതെന്നത് എന്നെ അത്ഭുതപ്പെടുത്തി’, ഫഹദിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ ശേഖര്‍ കപൂര്‍ പറഞ്ഞു.
അതുപോലെ ടേക്ക് ഓഫിലെ പാര്‍വതിയുടെ പ്രകടനത്തെയും ശേഖര്‍ കപൂര്‍ പുകഴ്ത്തി. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് പാര്‍വതി കടുത്ത മത്സരമാണ് കാഴ്ച്ചവെച്ചത്. മികച്ച അഭിനയമാണ് അവരുടേതെന്നും ജൂറി പറഞ്ഞു. മികച്ച നടനുള്ള മത്സരത്തില്‍ ഇന്ദ്രന്‍സും ഉണ്ടായിരുന്നുവെന്ന് ജൂറി പറഞ്ഞു.
അതേസമയം ഹിന്ദി സിനിമയെ രൂക്ഷമായി തന്നെ ജൂറി വിമര്‍ശിച്ചു. ഹിന്ദി സിനിമയിലെ അഭിനേതാക്കള്‍ക്ക് മലയാള സിനിമയിലെ അഭിനേതാക്കളുടെ നിലവാരത്തോളം എത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു. പ്രാദേശികഭാഷകളിലെ സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തി. ഈ സിനിമകള്‍ കാന്‍ ചലച്ചിത്രോത്സവങ്ങള്‍ പോലുള്ള മേളകളില്‍ പുരസ്‌കാരം കരസ്ഥാക്കാന്‍ സാധ്യതയുള്ളവയാണ്. ശേഖര്‍ കപൂര്‍ പറഞ്ഞു. ഹിന്ദി സിനിമകള്‍ യാതൊരു നിലവാരവും പുലര്‍ത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
            


























 
				
















