കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി മദേഴ്‌സ് ഡേ ആഘോഷങ്ങളും കാന്‍ജ് കെയേഴ്‌സ് ചാരിറ്റി ഡിന്നറും മെയ് 19 -ന്

ജോസഫ് ഇടിക്കുള

ന്യൂജേഴ്‌സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) മദേഴ്‌സ് ഡേ ആഘോഷങ്ങളും കാന്‍ജ് കെയേഴ്‌സ് ചാരിറ്റി ഡിന്നറും 2018 മെയ് 19 ശനിയാഴ്ച വൈകിട്ട് നടത്തപ്പെടുന്നു.

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) യുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ നിര്‍ധനരും നിരാലംബരും ആയ ഭവനരഹിതര്‍ക്കു വീട് നിര്‍മിച്ചു കൊടുക്കുവാന്‍ ലക്ഷ്യമിടുന്ന കാന്‍ജ് കെയര്‍ ഹൗസിങ് പ്രൊജക്റ്റ് വേണ്ടിയുള്ള ധന സമാഹരണത്തിന്റെ ഭാഗമായി 2018 മെയ് 19 ശനിയാഴ്ച വൈകിട്ട് ചാരിറ്റി ഡിന്നര്‍ സംഘടിപ്പിക്കുന്നു, കൂടാതെ സമൂഹത്തിലെ അമ്മമാരെ ആദരിക്കുന്നതിന്റെ ഭാഗമായി മദേഴ്‌സ് ഡേ സെലിബ്രേഷന്‍സ്, ഗ്രാന്‍ഡ് മദേഴ്‌സ് റെക്കഗ്‌നിഷന്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകുന്നു,

പ്രമുഖ നര്‍ത്തകിയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകയുമായ ബീന മേനോന്റെ കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്‌സിന്റെ പ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ നൃത്തരൂപങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങിലെത്തുന്നു, ഐറിഷ് ബാന്‍ഡ് എന്ന പ്രമുഖ ബാന്‍ഡ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് കൂടാതെ അമ്മമാര്‍ക്കും മുത്തശ്ശിമാര്‍ക്കും വേണ്ടി കലാമത്സരങ്ങള്‍ അടക്കമുള്ള വിഭാഗങ്ങളും ആഘോഷങ്ങള്‍ക്ക് നിറമേകും, എല്ലാ വിഭാഗങ്ങളിലുമുള്ള മത്സരങ്ങള്‍, ടോക്ക് ഷോകള്‍ തുടങ്ങി ഒരു ഫുള്‍ പാക്ക് എന്റര്‍ടൈന്‍മെന്റ് ആണ് തങ്ങള്‍ അതിഥികള്‍ക്ക് വേണ്ടി ഒരുക്കുന്നതെന്ന് ദീപ്തി നായര്‍ സോഫി വില്‍സണ്‍, സൗമ്യ റാണ എന്നിവര്‍ പറഞ്ഞു. കൂടാതെ പരിഷ്കരിച്ച വെബ്‌സൈറ്റിന്റെ റീ ലോഞ്ചിങ്ങും പരിപാടിയോടനുബന്ധിച്ച് ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറര്‍ ബൈജു വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജയന്‍ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സോഫി വില്‍സണ്‍ (ചാരിറ്റി അഫയേഴ്‌സ്), സഞ്ജീവ്കുമാര്‍ കൃഷ്ണന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ജൂഡി പോള്‍ (യൂത്ത് അഫയേഴ്‌സ്), സൗമ്യ റാണ (കള്‍ച്ചറല്‍ അഫയേഴ്‌സ് ) സ്വപ്ന രാജേഷ് (എക്‌സ് ഒഫീഷ്യല്‍ ) ബസന്ത് എബ്രഹാം (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) കൂടാതെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ആനി ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ് മെംബറും ഫോമാ ജനറല്‍ സെക്രട്ടറിയുമായ ജിബി തോമസ് മോളോപറമ്പില്‍, ജോസ് വിളയില്‍,മാലിനി നായര്‍, റോയ് മാത്യു, അലക്‌സ് മാത്യു, സ്മിത മനോജ് തുടങ്ങി എല്ലാവരും ആഘോഷങ്ങളുടെ വിജയത്തിന് വേണ്ടി പിന്നണിയിലുണ്ട്,

നിര്‍ധനരായ മനുഷ്യര്‍ക്ക് വേണ്ടി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു മാതൃകയാകുമെന്നു പ്രതീക്ഷയ്ക്കുന്നുവെന്നും നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും സംഘാടകര്‍ അറിയിച്ചു, കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ട്രി ടിക്കറ്റുകള്‍ക്കും വിളിക്കുക : ജെയിംസ് ജോര്‍ജ് 9739858432, ദീപ്തി നായര്‍ 7323180574.ജോസഫ് ഇടിക്കുള 2014215303.
സന്ദര്‍ശിക്കുക : www.kanj.org.

Picture2