‘കടുവാത്തലവ’ന്റെ സ്ഥലം മാറ്റം “ഇരുന്നു കാണെണ്ട മുടിഞ്ഞ കൂത്ത്‌..”

വേറെ വേറെ ലെവലുകളിലുള്ള ‘മരണമാസ്‌’ ക്ലൈമാക്സുകളിലൂടെയാണിപ്പോള്‍ വരപ്പുഴ കസ്റ്റഡിമരണ കേസിന്റെ പോക്ക്‌.”മുടിഞ്ഞ കൂത്ത്‌ ഇരുന്നു കാണണം”എന്നാണ്‌ പണ്ടത്തെ കാരണവന്മാര്‍ പറഞ്ഞിരുന്നത്‌.ആദ്യം ശ്രീ​ജി​ത്തി​നെ വീ​ട്ടി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ് (ആ​ർ​ടി​എ​ഫ്) അം​ഗ​ങ്ങ​ളാ​യ ജി​തി​ൻ രാ​ജ്, സ​ന്തോ​ഷ്കു​മാ​ർ, സു​മേ​ഷ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രാ​ണ് ആ​ദ്യ മൂ​ന്നു പ്ര​തി​ക​ൾ

പിന്നീട്‌ വരാപ്പുഴ എസ്‌ഐ ജി.എസ്‌.ദീപക്കിനെ അറസ്റ്റ്‌ ചെയ്തു.അ​റ​സ്റ്റി​ലാ​യ എ​സ്ഐ ജി.​എ​സ്. ദീ​പ​ക്കി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പ​തി​നാ​ല് ദി​വ​സ​ത്തേ​ക്കാ​ണ് ദീ​പ​ക്കി​നെ റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ട്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ദീ​പ​ക്കി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു ത്തി​യ​ത്. കൊ​ല​പാ​ത​കം, അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ​വ​യ്ക്ക​ൽ, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ എ​സ്ഐ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്. എ​സ്ഐ ദീ​പ​ക് നാ​ലാം പ്ര​തി​യാ​ണ്.
പിന്നെ കേട്ടത്‌ അറസ്റ്റിലായ ശ്രീജിത്‌ അടക്കമുള്ള പ്രതികള്‍ക്കാര്‍ക്കും വാസുദേവനെ ആക്രമിച്ചതില്‍ പങ്കില്ലെന്ന്‌ പൊലീസ്‌ സമ്മതിച്ചതായാണ്‌
അതിനു പിന്നാലെയിതാ ആലുവ റൂറല്‍ എസ്പിയും ‘ടൈഗര്‍ ഫോഴ്സ്‌ ‘ തലവനുമായിരുന്ന എ.വി.ജോര്‍ജിനെ തൃശൂര്‍ പോലീസ്‌ അക്കാദമിലേയ്ക്ക്‌ സ്ഥലം മാറ്റിയ ഉത്തരവും വന്നിരിക്കുന്നു

ഭയരഹിത-നിഷ്പക്ഷ-സുതാര്യ അന്വേഷണത്തിനാണത്രേ ഈ സ്ഥലം മാറ്റം
അല്ല സഖാവേ,കുറ്റവാളിയെന്ന്‌ കണ്ടെത്തുന്ന വ്യക്തിയെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുമ്പോഴാണോ അതോ സസ്പെന്‍ഡ്‌ ചെയ്യുമ്പോഴാണോ ഭയരഹിത-നിഷ്പക്ഷ-സുതാര്യ അന്വേഷണം നടക്കുക

അപ്പോള്‍ ഇതൊരു ഉഡായിപ്പാണ്‌
ജോര്‍ജിന്റെ വായില്‍ നിന്ന്‌ ചില പേരുകള്‍ പുറത്തു വരാതിരിക്കാനുള്ള അട്ടിമറി.ആ പേരുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നു പൊലീസ്‌ സേനയേ ഭരിക്കുന്ന എം.വി ജയരജന്റേതാണെന്ന്‌ ഒരു കൂട്ടര്‍.
ജില്ല സെക്രട്ടറി പി.രാജീവിന്റെ ആണെന്ന്‌ വേറൊരു കൂട്ടര്‍.
ഒന്നുറപ്പായി ,ഇവരില്‍ ഏതോ ഒരു സഖാവിന്റെ ഉത്തരവാണ്‌ ജോര്‍ജ്‌ ശിരസാവഹിച്ചത്‌

ശ്രീജിത്തിനെ ഉരുട്ടിക്കൊലപ്പെടുത്തി എന്നൊരു തിയറിയും ഇപ്പോള്‍ ചുറ്റിയടിക്കുന്നുണ്ട്‌
അതു കൊണ്ട്‌ അടിയന്തിരാവസ്ഥക്കാലത്തെ ഉരുട്ടിക്കൊല വെറുതെ ഓര്‍ത്തു പോകുന്നു.
പിണറായി അടക്കമുള്ള സഖാക്കള്‍ അന്നത്തെ കക്കയം ക്യാമ്പ്‌ കൊലയുടെ ഉത്തരവാദി അന്ന്‌ ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരന്‍ ആയിരുന്നു എന്നാണ്‌ ആരോപിച്ചിരുന്നത്‌
അപ്പോള്‍ കാവ്യനീതിയനുസരിച്ച്‌ ശ്രീജിത്തിനെ കൊന്നത്‌ ആഭ്യന്തര മന്ത്രിയായ പിണറായി ആണെന്ന്‌ പറയേണ്ടി വരും.

പക്ഷെ അന്നത്തെ ആഭ്യന്തരമന്ത്രി രാജി വച്ചു
എന്നാല്‍ ഇന്നത്തെ ആഭ്യന്തരമന്ത്രി….
മുടിഞ്ഞ കൂത്ത്‌ ഇരുന്നു കാണണം എന്നു പറയുന്നതിന്റെ ‘ഗുട്ടന്‍സ്‌’ഇപ്പോ പിടികിട്ടിയില്ലേ?