കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതിനാല്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു. ഹൈക്കോടതിയില്‍ ഇന്നലെ ഹര്‍ജി ഫയല്‍ ചെയ്തു. ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹര്‍ജി നല്‍കിയത്.