കുട്ടനാട് വായ്പാ തട്ടിപ്പ് കേസ്: ചങ്ങനാശ്ശേരി അതിരൂപത അന്വേഷണം തുടങ്ങിയെന്ന് സഹായ മൈത്രാന്‍

കോട്ടയം: ഫാദര്‍ തോമസ് പീലിയാനിക്കല്‍ ഉള്‍പ്പെട്ട കുട്ടനാട് വായ്പാ തട്ടിപ്പില്‍ ചങ്ങനാശ്ശേരി അതിരൂപത അന്വേഷണം തുടങ്ങിയെന്ന് സഹായ മൈത്രാന്‍. തെറ്റ് കണ്ടാല്‍ നടപടിയുണ്ടാകുമെന്ന് ഫാ. തോമസ് അറിയിച്ചു.

കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്നായി കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസിലാണ് കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ തോമസ് പീലിയാനിക്കല്‍ പ്രതിയായത്. ഈ സംഭവത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍സിപി നേതാവ് അഡ്വ. റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയുമായ ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്.