കുഞ്ഞുമോള്‍ക്ക് സമ്മാനമായി അനുകുമാരിയുടെ സിവില്‍ സര്‍വ്വീസ് രണ്ടാം റാങ്ക്

ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസിലെ രണ്ടാം റാങ്ക് നേട്ടം തന്റെ നാലു വയസ്സുകാരി മകള്‍ക്ക് സമ്മാനിക്കുകയാണ് ഹരിയാനക്കാരി അനുകുമാരി. എത്രയൊക്കെ മാറ്റിവച്ചിട്ടുണ്ടെന്നു പറഞ്ഞാലും തന്റെ പഠന സമയത്തില്‍ ഭൂരാഭാഗവും അവള്‍ക്കു കൂടി അവകാശപ്പെട്ടതായിരുന്നല്ലോ എന്ന് അനു കുമാരി.

ഒന്നാം റാങ്കുകാരനെംപോലെ തന്നെ കോച്ചിങ്ങ് സെന്ററുകളില്‍ പോയിട്ടില്ല അനു കുമാരിയും. പത്രം പോലും ശരിക്ക് കിട്ടാത്ത ഉള്‍ നാട്ടില്‍ ഓണ്‍ലൈന്‍ ആശ്രയിച്ചായിരുന്നു പഠനം. വീട്ടിലെ കാര്യങ്ങളും പഠനവും ഒന്നിച്ചു കൊണ്ടു പോയി എന്നതു കൂടിയാണ് ഈ 31കാരിയുടെ നേട്ടത്തിന് മാറ്റുകൂട്ടുന്നത്. എന്നാല്‍ കഠിന പരിശ്രമത്തിന്റെ കഥ തന്നെയാണ് ഇവര്‍ക്ക് പങ്കു വെക്കാനുള്ളത്. പത്തു മണിക്കൂറോളം ദിവസം പഠനത്തിനായി കണ്ടെത്തിയിരുന്നു. രണ്ടാം ശ്രമത്തിലാണ് ഐ.എ.എസ് അനുകുമാരിക്ക് സ്വന്തമാവുന്നത്.

ശക്തമായ അഭിവാഞ്ജയാണ് ആദ്യമുണ്ടാവേണ്ടതെന്നാണ് സിവില്‍ സര്‍വ്വീസ് മുന്നില്‍ കാണുന്നവരോട് അനുകുമാരിക്ക് പറയാനുള്ളത്.