വിവാഹ നൃത്തത്തിനിടെ യുവതി വെടിയേറ്റ് മരിച്ചു; വീഡിയോ കാണാം

ഭട്ടിന്‍ഡ: വിവാഹത്തോടനുബന്ധിച്ച് നടന്ന സംഘനൃത്തത്തിനിടെ നര്‍ത്തകി കുല്‍വീന്ദര്‍കൗര്‍ (25) നെ മദ്യപന്‍ വെടിവെച്ചുകൊന്നു. വരന്റെ സുഹൃത്തുക്കള്‍ കുടിച്ചുപൂസായി ആകാശത്തേക്ക് നിറയൊഴിച്ച് ആഘോഷിക്കുന്നുണ്ടായിരുന്നു. അതിനിടെ ഒരാള്‍ കൗറിനൊപ്പം നൃത്തം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സ്വന്തം ട്രൂപ്പിനൊപ്പം നൃത്തം ചെയ്തിരുന്ന അവര്‍ വിസ്സമ്മതിച്ചു. തുടര്‍ന്ന് യുവതിയെ അടുത്തുനിന്ന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഭരണകക്ഷിയായ ഷിരോമണി ആകാലിദളിന്റെ നേതാവിന്റെ മകനാണ് നിറയൊഴിച്ചതെന്ന് പോലീസ് പറഞ്ഞു. ലക്കി ഗോയല്‍ എന്നയാളാണ് തന്റെ ഭാര്യയെ വെടിവെച്ചതെന്ന് ഭര്‍ത്താവ് രജീന്ദര്‍ സിംഗ് പോലിസിനോട് പറഞ്ഞു. കൊല്ലപ്പെട്ട യുവതി മൂന്നുമാസം ഗര്‍ഭിണിയായിരുന്നുവെന്നും ഭര്‍ത്താവ് അറിയിച്ചു.
വിവാഹപ്പാര്‍ട്ടിക്കിടെ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോ കാണാം.