ഉന(ഗുജറാത്ത്): ഗുജറാത്തിലെ ഉനയില്‍ ഹിന്ദുമതമുപേക്ഷിച്ച് 450 ദലിതര്‍ ബുദ്ധമതം സ്വീകരിച്ച നടപടിയെ പിന്തുണച്ച് ബി.ജെ.പി എം.പി ഉദിത് രാജ്. രാജ്യത്ത് ദലിതരോട് കാണിക്കുന്ന അനീതി കാരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.
മുഖത്ത് മീശ വളര്‍ത്തിയാല്‍ പോലും ദലിതര്‍ ആക്രമിക്കപ്പെടുന്നു രാജ്യത്ത്. ഇത്തരം ഒരു അവസ്ഥയ്ക്ക് പരിഹാരമെന്തെന്ന് എനിക്ക് പറയാന്‍ കഴിയുന്നില്ല. തീര്‍ച്ചയായും അവരോടുള്ള അനീതിയാണ് ഇത്തരം ഒരു നീക്കത്തിനായി അവരെ പ്രേരിപ്പിച്ചത്.
2016ല്‍ ഗോസംരക്ഷക സേനയുടെ ആക്രമണത്തിന് ശേഷം മോട്ടാ സമാധിയാലെയിലെ ആയിരത്തിലധികം ഗ്രാമവാസികള്‍ ബുദ്ധമതം സ്വീകരിച്ചിരുന്നു. ഈ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് രാജ്യത്താകമാനം ദലിതര്‍ക്ക് നേരെ ആക്രമണങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതെന്നും ഉദിത് രാജ് പറഞ്ഞു.
അതേ സമയം, ഹിന്ദു ദൈവങ്ങളെ ഇനി വിശ്വസിക്കില്ലെന്ന് ഉനയിലെ മതം മാറിയ ഗ്രാമവാസികള്‍ പ്രമേയം പാസാക്കി.
 
            


























 
				
















