കോമളന്‍ പിള്ളയെ നായര്‍ ബെനവലന്റ് അസോസിയേഷന്‍ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞുടുത്തു ;പ്രദീപ് മേനോന്‍, ജനറല്‍ സെക്രട്ടറി

ന്യു യോര്‍ക്ക്: നായര്‍ ബെനവലന്റ് അസോസിയേഷന്‍ പ്രസിഡണ്ടായി കോമളന്‍ പിള്ളയെയും വീണ്ടും തെരഞ്ഞുടുത്തു ,വൈസ് പ്രസിഡന്റ് ആയി രാമദാസ് കൊച്ചുപറമ്പിലിനേയും , സെക്രട്ടറിയായി പ്രദീപ് മേനോനെയും , ട്രഷര്‍ ആയി പ്രഭാകരന്‍ നായരെയും , ജോ. സെക്രട്ടടറി ആയി ശശി നായരെയും തെരഞ്ഞുടുത്തു.

കമ്മിറ്റി അംഗങ്ങള്‍: രഖുവരന്‍ നായര്‍, നരേന്ദ്രന്‍ നായര്‍, നിഷാന്ത് നായര്‍, ഗോപിനാഥ കുറുപ്പ്,വിജയകുമാര്‍ നായര്‍, ചന്ദ്ര മോഹന്‍, രാജേശ്വരി രാജഗോപാല്‍, മുരളീധരന്‍ നായര്‍, പ്രദീപ് പിള്ള, ഹേമന്ത് നായര്‍, ജയപ്രകാശ് നായര്‍ എന്നിവരെയും മൂന്നുവര്‍ഷം ട്രസ്റ്റി ബോര്‍ഡ് മെംബേര്‍ ആയി രാമചന്ദ്രന്‍ നായരേയും, ഓഡിറ്റേഴ്‌സ് ആയി സുധാകരന്‍ പിള്ള, രഘുനാഥന്‍ നായര്‍ എന്നിവരെയും തെരഞ്ഞുടുത്തു.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി നായര്‍ ബെനവലന്റ് അസോസിയേഷന്റെ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് പ്രസിഡണ്ടായി തെരഞ്ഞടുത്ത കോമളന്‍ പിള്ള. ഇത് മൂന്നാം തവണയാണ് അദ്ദേഹം പ്രസിഡന്റ് ആയി തെരഞ്ഞടുക്കുന്നത്. നായര്‍ ബെനവലന്റ് അസോസിയേഷന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സാധിനം ചെയ്യ്ത വെക്തി കൂടിയാണ് ആണ് അദ്ദേഹം. അസോസിയേഷന് സ്വന്തമായി ഒരു ആസ്ഥാനം വാങ്ങിയത് കോമളന്‍ പിള്ള ആദ്യമായി പ്രസിഡന്റ് ആയിരുന്ന സമയത്താണ്.

സ്ഥാന ലബ്ധിയില്‍ എറെ സന്തോഷിക്കുന്നതായും സംഘടനയെ 3 തവണ നയിക്കാന്‍ കിട്ടിയ മുഹുര്‍ത്തം വലിയ അംഗീകാരമായി കരുതുന്നതായും കോമളന്‍ പിള്ള പറഞ്ഞു. ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയില്‍ ഒരു അംഗീകാരം ലഭിക്കുമ്പോള്‍ ആ ചരിത്ര മുഹുര്‍ത്തത്തിനു പത്തര മാറ്റു ഭംഗി കൂടും. സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പം പങ്കാളി ആകുവാന്‍ സാധിച്ചു എന്നതില്‍ സന്തോഷം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംഘടനയെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ പങ്കുവഹിച്ച നിരവധി വ്യക്തികകള്‍ ഉണ്ട്, അവരുടെ ലക്ഷ്യം പരസ്പര സഹകരണവും സാംസ്കാരികമായ ഉന്നതിയും അവ പിന്തലമുറക്കു കൈമാറണമെന്ന ആഗ്രഹവുമായിരുന്നു . വെറും പതിനഞ്ച് ഫാമിലിയുമായി തുടങ്ങിയ അസോസിയേഷന്‍ ഇന്ന് 250 ല്‍ അധികം ഫാമിലി മേമ്‌ബെര്‌സും ആയിരത്തില്‍ അധികം മെംബേര്‍സ് ഉള്ള പ്രബലമായ സഘടനയായി മാറ്റിയെടുക്കുന്നതില്‍ പ്രവര്‍ത്തിച്ച പല മുന്‍ ഭാരവാഹികളുടെ പ്രവര്‍ത്തങ്ങളെ പ്രശംസിക്കുന്നതിയി പ്രസിഡന്റ് അറിയിച്ചു.

Picture2