അശ്വതി ജ്വാലയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തക അശ്വനി ജ്വാല നല്‍കിയ പരാതിയിന്മേല്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. സമൂഹമാധ്യമങ്ങളില്‍ വേട്ടയാടുന്നതിനെതിരേയാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. തനിക്കും കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ടെന്ന് അശ്വതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

ലിഗയുടെ മൃതദേഹം കണ്ടെത്തിയതിനുശേഷം നടത്തിയ പ്രതികരണത്തില്‍ സര്‍ക്കാരിനെയും പൊലിസിനെയും വിമര്‍ശിച്ചതോടെയാണ് തനിക്കും സംഘടനയ്ക്കുമെതിരേ സാമൂഹികമാധ്യമങ്ങളില്‍ ആക്രമണം തുടങ്ങിയതെന്നും അശ്വതി പരാതിയില്‍ പറയുന്നു.