കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി.ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. മാണിയുടെ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷ. കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി വെള്ളിയാഴ്ച ചേരാനിരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
ചെങ്ങന്നൂരില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. പശ്ചിമബംഗാളിലും കര്‍ണാടകയിലും സിപിഐഎം-ബിജെപി കൂട്ടുകെട്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.