
മുംബൈ: എയര്‍ ഇന്ത്യ പൈലറ്റിനെതിരെ പീഡന ആരോപണവുമായി എയര്‍ഹോസ്റ്റസ് രംഗത്ത്. അഹമ്മദാബാദ്- മുംബൈ വിമാനത്തിലെ പൈലറ്റിനെതിരെയാണ് ആരോപണം. മെയ് 4നാണ് സംഭവം നടന്നതെന്നാണ് എയര്‍ ഹോസ്റ്റസിന്റെ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പൈലറ്റും എയര്‍ഹോസ്റ്റസും തമ്മില്‍ വിമാനത്തില്‍ വെച്ച് വാക്കേറ്റം നടന്നിരുന്നു. ഇതേ തുടര്‍ന്ന് യുവതി സഹാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതേസമയം സംഭവത്തില്‍ എയര്‍ഇന്ത്യ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
പൈലറ്റിനെതിരെ ഐപിസി സെക്ഷന്‍ 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.










































