ഞാന്‍ കണ്ട മലയാളി കൂട്ടായ്മ – ഗാമ

-മിനി നായര്‍-

ഒരു സംഘടന ജനകീയമാകുന്നത് എങ്ങനെയാണ് ? .അതിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തുകയും അവയെ ജനങ്ങൾ വിലയിരുത്തുമ്പോളുമാണ് .ലോകത്ത് എവിടെ ആയാലും അത് അങ്ങനെ തന്നെയാണ് .അമേരിക്കൻ മണ്ണിൽ മുളപൊട്ടി വളർന്നുവന്ന ഒരു കൂട്ടായ്മയാണ് ഗാമ .അറ്റ്ലാന്റയിലെ മലയാളി സമൂഹത്തിന്റെ ഗതിവിഗതികളുടെ പരിച്ഛേദം .
അമേരിക്കയിൽ ജാതി മത സാംസ്കാരിക  സംഘടനകൾ നിരവധിയാണെകിലും മലയാളികളുടെ സാംസ്കാരിക ബോധത്തെ ഉണർത്തുകയും ,വളർത്തുകയും ചെയ്യുന്ന  പ്രസ്ഥാനങ്ങൾ വളരെ കുറവാണ് .എന്നാൽ വളരെ ചുരുങ്ങിയ  സമയം കൊണ്ട്  മലയാളികൾക്കിടയിൽ പ്രവർത്തനം സജീവമാക്കുകയും പ്രവർത്തന മികവ് കൊണ്ട് ജനമനസിൽ സ്ഥാനം നേടുകയും ചെയ്ത ഗാമ പ്രവർത്തന പന്ഥാവിൽ മുപ്പത്തിയഞ്ചു വർഷം പിന്നിടുമ്പോൾ നമുക്ക് അഭിമാനിക്കാൻ ഏറെയുണ്ട് .
പ്രവാസ ലോകത്തെ മലയാളി  സംഘടനകളുടെ ഒരു  വലിയ പ്രത്യേകതയാണ് ഏതെങ്കിലും ഒരു മതവുമായോ ജാതിയുമായോ പ്രത്യക്ഷമായോ പരോക്ഷമായോ അതിനു ബന്ധമുണ്ടാകുക എന്നത്.അമേരിക്കയിൽ പല ഉദാഹരണങ്ങൾ നമുക്ക് ഒരു പക്ഷെ കണ്ടെത്താൻ സാധിച്ചേക്കാം .ഇവിടെയാണ് ഗാമയുടെ പ്രസക്തി നാം ഓരോരുത്തരും തിരിച്ചറിയേണ്ടത്..
 gama-3
ഒരു ഒത്തുചേരലിന്റെ വിജയം അതിന്റെ നേതൃത്വം കൂടിയാണെന്ന് തെളിയിക്കുവാൻ ഗാമയ്ക്കു സാധിച്ചത് പ്രസിഡന്റ് പ്രകാശ് ജോസഫിന്റെ നേതൃത്വത്തിലുള്ള എക്സിക്കുട്ടീവ്  കമ്മിറ്റിയുടെ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ് .
ഗാമയ്ക്കു ഒരു യുവ നേതൃത്വമാണ് ഇപ്പോൾ ഉള്ളത് .ഗാമയെ ജനകീയമാക്കുന്നതിൽ ഈ നേതൃത്വം വഹിക്കുന്ന പങ്ക് വളരെ വലുതാണ് .ജാതി മത ചിന്തകൾക്ക് അതീതമായി അഞ്ഞൂറോളം അംഗങ്ങളെ ഈ സംഘടനയ്‌ക്കൊപ്പം നിലനിർത്തുവാൻ സാധിച്ചത് അംഗങ്ങളുടെ അർപ്പണ ബോധം കൊണ്ടാണ്.പത്രമാധ്യമങ്ങളിൽ വാർത്തയും ചിത്രങ്ങളും അച്ചടിച്ച് വരുന്ന സംഘടനാ പ്രവർത്തനം അല്ല,മറിച്ചു പ്രവർത്തിച്ചു സമൂഹത്തിനു നേരിട്ട് കാട്ടിക്കൊടുത്തു അംഗീകാരം നേടുക എന്ന നയമായിരുന്നു ഈ കമ്മിറ്റി പുലർത്തിയിരുന്നത് .
അറ്ലാന്റാ മലയാളികൾക്ക് അടുത്ത പതിനഞ്ചു വര്ഷത്തിനുള്ളിൽ ഒരു സാംസ്കാരിക കേന്ദ്രം ഉണ്ടാകുക ,കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സാധാരണ ജനങൾക്ക് ആവശ്യമുള്ള സമയത്തു വേണ്ട സഹായം എത്തിക്കുവാൻ വേണ്ടി ചാരിറ്റി നടപടികൾ  സുതാര്യമാക്കുവാനുള്ള പദ്ധതി ,മൂന്നാം ജനറേഷനിലെ നമ്മുടെ കുട്ടികൾക്കുള്ള പഠന സഹായം ,എന്നിവയാണ് ഗാമയുടെ സ്വപ്‍ന പദ്ധതികളെന്നു ഗാമാ പ്രസിഡന്റ് പ്രകാശ്  ജോസഫ് വൈഫൈ റിപ്പോർട്ടറോട് പറഞ്ഞു .
പുതിയ കമ്മിറ്റി അധികാരത്തിൽ വന്നതിനു ശേഷം  ലാഭേച്ഛയില്ലാതെ  നടത്തിയ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണ് .ഫെബ്രുവരിയിൽ തുടങ്ങിയ ചാരിറ്റി പ്രവർത്തനങ്ങളോടെയാണ് ഗാമ അതിന്റെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നത് .ജൂൺ മാസം ആയപ്പൊളേക്കും മുതിർന്നവരെ സഹായിക്കുവാനും ,അവരെ അംഗീകരിക്കുവാനുമുള്ള ഒരു വേദി തുറന്നിട്ടു.ഗാമയുടെ വനിതാ വേദിയാണ് സീനിയേഴ്സ് മീറ്റിനു തുടക്കമിട്ടത്.ഇതിനു നേതൃത്വം നല്കിയ അശ്വതി ദേവിന്റെ പ്രവർത്തനം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.  മുതിർന്നവരുടെ ഒരു കൂട്ടായ്‍മയുടെ ആവശ്യകത  തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത് .
യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഒരു മലയാളി കൂട്ടായ്മ എന്താണെന്നു കാട്ടിക്കൊടുക്കുകയായിരുന്നു ജൂലൈ മാസത്തിൽ ചെയ്തത്.കോളേജ് അഡ്മിഷൻ പ്രക്രിയ ,കോഴ്സ് സെലക്ഷൻ,പഠനമികവിനുള്ള വിദ്യകൾ,കോളേജ് സെലക്ഷൻ എന്നീ പരിപാടികൾ പുതുമ  നിറഞ്ഞതായിരുന്നു .കണ്ണൻ ഉദയരാജ് ആയിരിന്നു  ഇതിനു നേതൃത്വം നൽകിയത് .
സ്‌കോളർഷിപ്പുകൾ ,ധനസഹായ മാർഗങ്ങൾ തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകി നടത്തിയ സെമിനാർ എല്ലാവർക്കും പ്രയോജനകരമായി .ഏതാണ്ട് അഞ്ഞൂറോളം മെമ്പർഷിപ്പ് സംഘടനയ്ക്ക് ലഭിക്കുവാനും ,സ്‌പോൺസർഷിപ്പ് കണ്ടെത്തുവാനും ബിനു കാസിം,നിഷാദ് പണ്ടാരത്തൊടി തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണ് .
അമേരിക്കയിലെ മലയാളികളുടെ ഓണാഘോഷങ്ങളിൽ  ഗാമാ നടത്തിയ ഓണാഘോഷ പരിപാടികൾ വളരെ വ്യത്യസ്‌തത പുലർത്തുന്നതായിരുന്നു .ഏതാണ്ട്  ആയിരത്തി  ഇരുന്നൂറിലധികം  കാണികൾ ആസ്വദിച്ച ഓണാഘോഷ പരിപാടികൾ ആയിരുന്നു അത്.ഇരുന്നൂറ്റി അൻപതിലധികം കലാകാരന്മാരും ,കലാകാരികളും ചേർന്ന് അവതരിപ്പിച്ച ഓണപ്പരിപാടികൾ അമേരിക്ക കണ്ട ഏറ്റവും നല്ല കലാപരിപാടികളായി വിലയിരുത്തുന്നു.സംഘടനാ മികവിൽ ഏറെ ശ്രദ്ധിച്ച ഓണപ്പരിപാടിക്ക് നേതൃത്വം നൽകിയത് സുനിൽ പുനത്തിൽ   ,സ്വപ്‍ന വാച്ച ,സനൽ കുമാർ എന്നിവർ ആയിരുന്നു.ഓണാഘോഷങ്ങളുടെ ചിത്രീകരണം,പബ്ലിസിറ്റി ,ഗ്രാഫിക്സ് ,സോഷ്യൽ മീഡിയ പബ്ലിസിറ്റി എന്നിവ നിർവ്വഹിച്ചത് അരവിന്ദ് രാജശേഖരൻ ,രതീഷ് കൂണിചിറ എന്നിവർ ആയിരുന്നു .
പൊന്നിൻ ചിങ്ങം  കാർഷിക വിളവെടുപ്പിന്റെ മാസംകൂടിയാണെന്നു ഓർമ്മപ്പെടുത്തുവാൻ ,അമേരിക്കൻ മണ്ണിൽ കൃഷി ചെയ്തു നൂറുമേനി  വിളവെടുത്ത കർഷകനെ ഗാമ ആദരിക്കുകയുണ്ടായി.അമേരിക്കയിൽ ഒരു പക്ഷെ ഇന്ന് വരെ കണ്ടെത്താൻ സാധിക്കാത്ത ഒരു കര്ഷകനെയാണ്‌ ഗാമാ കണ്ടെത്തിയത്.മാറാട്ടുകുളം  ചേട്ടനായിരുന്നു പുരസ്‌കാര ജേതാവ് .ഓണാഘോഷ പരിപാടികളുടെ പകിട്ട് കൂട്ടിയ ഒരു ചടങ്ങ് കൂടിയായിരുന്നു അത് .ചിങ്ങം ഒന്നു മലയാളിക്ക് കർഷക ദിനം കൂടിയാണെന്ന തിരിച്ചറിവ് പുതു തലമുറയ്ക്ക് നൽകാനായതും നേട്ടം തന്നെ.
gama-1
കുടുംബ കൂട്ടായ്മയുടെ പിക്നിക് സമൂഹത്തിലെ വിവിധ സംസ്കാരങ്ങളുടെ ഒത്തുചേരൽ കൂടി ആയിരുന്നു.ജീവിതത്തിരക്കിനിടയിൽ ഫാമിലി പിക്നിക്ക് പുതിയ തലമുറയ്ക്കാകും ഏറെ ഗുണം ചെയ്തിട്ടുണ്ടാകുക.ലഹരിക്കും മയക്കുമരുന്നിനുമെതിരേ നടന്ന ബോധവൽക്കരണ പരിപാടികൾ അറ്ലാന്റാ മലയാളികൾക്ക് ഒരു പുതിയ അനുഭവം ആയിരുന്നു.
ഗാമ നടത്തിയ എല്ലാ  പാരിപാടികൾക്കിടയിലും  സമീറ യുസഫ് നേതൃത്വത്തിൽ ഉള്ള ഫുഡ് കമ്മിറ്റി തയാറാക്കിയ വ്യത്യസ്ത രീതിയിൽ ഉള്ള ഭക്ഷണം എല്ലാവരുടെയും നാവിനു പുത്തൻ രുചിയാണ് സമ്മാനിച്ചത്
ഗാമയുടെ സ്പോർട്സ് ഈവന്റ്സ്  അമേരിക്കൻ മലയാളികളുടെ യുവ സമൂഹത്തിനു മാതൃക ആയിരുന്നു .വോളിബോൾ ,ക്രിക്കറ്റ് മത്സരങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ടു. അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ ക്രിക്കറ്റ് മത്സരം എല്ലാവരുടെയും  ശ്രദ്ധയാകര്ഷിക്കുകയുണ്ടായി.അമേരിക്കയിലെ ക്രിക്കറ്റ് ആവേശം ആയിരുന്നു ഇവിടെ കണ്ടത് .ദീപക് അലക്‌സാണ്ടർ സ്പോർട്സ് ഈവന്റ്സ് നന്നായി കോ ഓർഡിനെറ്റ് ചെയ്തു.
ഗാമാ ഇമ്പാക്ട് പുരസ്‌കാര ചടങ്ങുകൾ ചരിത്രത്തിൽ ഇടം നേടുന്ന തരത്തിൽ ആയിരുന്നു.പുതിയ പ്രതിഭകളെ കണ്ടെത്തുക മാത്രമല്ല അവരെ അംഗീകരിക്കുക എന്ന വലിയ കരയാം കൂടി ഏറ്റെടുത്തു നടപ്പിലാക്കുവാൻ സാധിച്ചു.ഇവയൊക്കെ ഒരു പ്രസ്ഥാനം എങ്ങനെ ജനങ്ങൾക്കിടയിൽ അംഗീകരിക്കപ്പെടുന്നു എന്നതിന്റെ തെളിവ് കൂടി ആയിരുന്നു എന്നതിൽ യാതൊരു സംശയവും ഇല്ല.
“ഇൻവോൾവ് ,ഇൻട്രാഗെറ്റ് ,ഇൻസ്പെയർ” എന്നിവയാണ് ഗാമയുടെ മോട്ടോ.മലയാളി സമൂഹത്തെ ഗാമയിലേക്കു ആകർഷിക്കുക,അവരെ പ്രവർത്തനങ്ങളിൽ സജീവമാക്കുക എന്നിവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
മുപ്പത്തിയഞ്ചു  വർഷം പിന്നിടുന്ന ഒരു സംഘടനയുടെ ഈ വർഷത്തെ കമ്മിറ്റി ഒരു ഡ്രീം റ്റീം ആയിരുന്നു എന്ന് ജനങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.എല്ലാ വിഭാഗം ആളുകളെയും ഒരു കുടയുടെ കീഴിൽ കൊണ്ടുവരുവാൻ സാധിച്ചു.പ്രധാന കമ്മിറ്റിയുടെയും  വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനവും എടുത്തു പറയേണ്ടതാണ് ,കൾച്ചറൽ, സ്പോർട്സ്,വിമൻസ്,കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ പലപരിപാടികളുടെയും വലിയ വിജയത്തിന് വഴി തെളിച്ചു .ഈ കമ്മിറ്റികളുടെയും   ,അതിനു   നേതൃത്വം   നല്കിയവരുടെയും നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ ആണ് ഇവിടെ  വരെ എത്തിച്ചത് എന്ന് ശ്രീ :പ്രകാശ് ജോസഫ് പറയുമ്പോൾ ആ സംഘടനയുടെ ജനകീയതയാണ് ആണ് ചൂണ്ടി കാണിക്കുന്നത് .
അമേരിക്കയിലെ  തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഇരുന്നൂറ്റി അൻപതിലധികം  കലാകാരന്മാരെയും കലാകാരികളെയും ഒരു കുടക്കീ ഴിൽ നാളയുടെ വേദികളിലേക്ക് തയാറാക്കുക എന്ന സാംസ്കാരിക ദൗത്യം കൂടിയാണ് ഈ ചെറിയ കൂട്ടായ്മ  സാര്ഥകമാക്കിയിരിക്കുന്നതെന്നു പറയുമ്പോൾ പ്രകാശ് ജോസഫ് എന്ന സാരഥിക്ക്‌ ആനന്ദിക്കാൻ മറ്റെന്തു വേണം .എന്നാൽ ഈ പരിപാടികൾ എല്ലാം ഭംഗിയായി സംഘടിപ്പിക്കുവാൻ ഗാമയുടെ എക്സിക്കുട്ടീവ് കമ്മിറ്റി നടത്തിയ പ്രവർത്തനം കൊണ്ടാണെന്നു പ്രസിഡന്റ്പ്ര കാശ് ജോസഫ് പറഞ്ഞു.
ഒരു സംഘടന ഏൽപ്പിച്ച ദൗത്യം അതിന്റെ എല്ലാ പൂർണ്ണതയോടുകൂടി നടപ്പിലാക്കുവാൻ നേതൃത്വം വഹിച്ച അദ്ദേഹം യാതൊരു ജാഡകളുമില്ലാതെ ക്രിസ്തുമസിനെ വരവേൽക്കാൻ യ്യാറെടുക്കുകയാണ് .
ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായ ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തുവാൻ ഈ ഡിസംബർ പത്തിന് തയാറെടുപ്പുകൾ നടത്തുകയാണ് ഗാമയുടെ പ്രവർത്തകർ  .
ലോകത്തിനു നന്മയുടെ വെളിച്ചവും ,ശാന്തിയുടെ ദൂദും സമ്മാനിച്ച ഒരു യുഗപ്രഭാവന്റെ തിരുപ്പിറവി ആഘോഷിക്കുവാൻ ഗാമ തയ്യാറെടുക്കുമ്പോൾ അണിയറയിൽ അണിഞ്ഞൊരുങ്ങുന്നത് ക്രിസ്തുമസ് ആഘോഷങ്ങളുടെ ചരിത്രത്തിലെ തന്നെ മികച്ച പരിപാടികൾ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.