തിരുവനന്തപുരം: പൊലിസിലെ രാഷ്ടീയ അതിപ്രസരത്തിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പൊലിസ് അസോസിയേഷന്‍ സമ്മേളങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളിയും ചട്ടലംഘനമാണെന്നും മുന്‍ മുഖ്യമന്ത്രിമാരെ സമ്മേളനങ്ങളില്‍ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുന്നുവെന്നും ഡി.ജി.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്റലിജന്‍സ് എ.ഡി.ജി.പിയായ ടി.കെ വിനോദ്കുമാറാണ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.
ഇത്തരം നടപടികള്‍ സേനയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിയമാവലി മറികടന്ന് സംഘടനയുടെ ലോഗോ മാറ്റിയതടക്കമുള്ള കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.. ലോഗോയിലെ നിറംമാറ്റം അടക്കം ഓരോ കാലത്തും അസോസിയേഷന്‍ ഓരോ രീതിയിലാണ് പെരുമാറുന്നത്. ഇത് ചട്ടവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം, റിപ്പോര്‍ട്ടിനെ ഗൗരവമായി കാണുന്നുവെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
 
            


























 
				
















