കര്‍ണാടകയില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്. ആര്‍ക്ക് വോട്ടു ചെയ്താലും വീഴുന്നത് താമരയ്ക്കാണെന്ന് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ ട്വീറ്റ് ചെയ്തു.
ട്വീറ്റ് പരമ്പരയിലൂടെയാണ് വോട്ടിങ് മെഷീനെപ്പറ്റിയുടെ പരാതി ബ്രിജേഷ് കലപ്പ പങ്കുവച്ചത്. ബംഗളൂരുവിലെ ആര്‍.എം.വി സെക്കന്റ് സ്റ്റേജിലുള്ള രണ്ടാം ബൂത്തിലാണ് ക്രമക്കേടെന്ന് ബ്രിജേഷ് പറഞ്ഞു. ആളുകള്‍ ദേഷ്യപ്പെട്ട് വോട്ടുചെയ്യാതെ മടങ്ങുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.