കൊല്ലത്ത് കുണ്ടറയിൽ ഭാര്യ ഭർത്താവിന്റെ കുത്തേറ്റ് മരിച്ചു. കേരളപുര വേലംകോണം സുമിന മൻസിലിൽ സുമിനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നിഷാദിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. സുമിനയും ഭർത്താവും മാസങ്ങളായി അകന്ന് കഴിയുകയായിരുന്നു. രാത്രി വീട്ടിലെത്തിയ നിഷാദും സുമിനയും വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.
 
            


























 
				
















