ഡോ ഇ.സി ജോര്‍ജ് സുദര്‍ശന്‍ അന്തരിച്ചു

ലോകപ്രശസ്ത ഊര്‍ജതന്ത്രജ്ഞന്‍ ഡോ. ഇ.സി ജോര്‍ജ് സുദര്‍ശന്‍ (86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. ഡോ. ഇ.സി ജോര്‍ജ് കോട്ടയം പള്ളം സ്വദേശിയാണ്. ഒന്‍പത് തവണ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ക്വാണ്ടം ഓപ്റ്റിക്‌സിലെ ഗവേഷണങ്ങള്‍ ലോകശ്രദ്ധ നേടിയിട്ടുണ്ട്.