ഉമ്മന്‍ചാണ്ടിയ്ക്ക് ആശ്വാസം; സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും സരിതയുടെ കത്ത് നീക്കാന്‍ ഉത്തരവ്

കൊച്ചി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും സരിതയുടെ കത്ത് നീക്കാന്‍ ഹൈക്കോടതി ഉത്തരവ്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോദ്യംചെയ്ത് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. അതേസമയം, സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും  ഒഴിവാക്കി വേണം സർക്കാർ  റിപ്പോർട്ട് പരിഗണിക്കാൻ.