നിയമത്തെ ബിജെപി പണവും സ്വാധീനവും ഉപയോഗിച്ച് തടയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നിയമത്തെ ബിജെപി പണവും സ്വാധീനവും ഉപയോഗിച്ച തടയാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെദ്യൂരപ്പയെ വിളിച്ച ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന കോണ്‍ഗ്രസിന്റെ നിലപാടിന് അനുകൂലമാണ് സുപ്രീംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബിജെപിയുടെ ധാര്‍ഷ്ട്യം കോടതി വെല്ലുവിളിച്ചിരിക്കുകയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.