വര്‍ഗ്ഗീസ് ചുങ്കത്തില്‍ (ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍)
കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്റ്‌റെ അകത്തളത്തിലും തിരുമുറ്റത്തും പിച്ച വെച്ച് വളര്‍ന്ന് ഫോമയുടെ നേതൃ സ്ഥാനത്തേക്ക് 2018 2020 കാലഘട്ടത്തില്‍ ജോയിന്‍റ് സെക്രട്ടറി എന്ന നിലയില്‍ ശ്രേഷ്ട്ടവും നിസ്വാര്‍ഥവുമായ സേവനങ്ങള്‍ സമര്‍പ്പിക്കുന്നതിന് നാമനിര്‍ദേശം നല്‍കിയ രേഖാ നായര്‍ക്ക് സംഘടന ആഹ്ലാദപൂര്‍വ്വം പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
യുവജന പ്രസ്ഥാനങ്ങളുടെ സംഘടക, യൂത്ത് പ്രസിഡണ്ട്, സംഘടന സെക്രട്ടറി എന്നിത്യാതി വിവിധ തലങ്ങള്‍ വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ചിട്ടുള്ള രേഖ, ഒരു നല്ല വാഗ്മിയും നൃത്താധ്യാപികയുമാണ്. പൈത്രിക സംസ്കാരവും മലയാളഭാഷയും , വേഷവും നേതൃത്വ പാടവവും, തനതായ വ്യക്തിത്വവും രേഖയെ വേറിട്ട് നിര്‍ത്തുന്നു.
പിന്നിട്ട രണ്ട് വര്‍ഷങ്ങളില്‍ വനിതാ വിഭാഗം സെക്രട്ടറി എന്ന നിലയില്‍, നേതൃനിരയോടു ചേര്‍ന്ന് നിന്ന് കൊണ്ട്, കേരളത്തിലും അമേരിക്കയിലും മഹത്തായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെയ്ക്കുവാന്‍ രേഖയിലൂടെ ഫോമയ്ക്കും കഴിഞ്ഞുവെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സ്വന്തം ജീവിതം തന്നെ മനുഷ്യ സ്‌നേഹത്തിന്റെയും, സഹാനുഭൂതിയുടെയും തിരുമുല്‍ക്കാഴ്ചയായി സമര്‍പ്പിച്ച രേഖ നായര്‍, മലയാളികളുടെ മാത്രമല്ല മാനവരാശിയുടെ മൊത്തം പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാദരങ്ങള്‍ക്കും അര്‍ഹയായി.
അമേരിക്കന്‍ മലയാളി സമൂഹത്തിലെ രണ്ടും, മൂന്നും തലമുറകളെ ഫോമയോടെ ചേര്‍ത്ത് നിര്‍ത്തുക, ഫോമായെ മുഖ്യധാര സമൂഹത്തോട് സംവേദിപ്പിച്ചു പുരോഗമനപരമായ സാമൂഹ്യ മുന്നേറ്റം നേടുക എന്നീങ്ങനെ വളരെ നിര്‍ണ്ണായകമായ പ്രവര്‍ത്തനങ്ങള്‍ നല്‍കുവാന്‍ രേഖ നായര്‍ക്ക് കഴിയും.
അടുത്ത് വരുന്ന സമ്മേളനവും തിരഞ്ഞെടുപ്പും തീരുമാനങ്ങളും പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്ന ഫോമയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നവോന്മേഷവും ഹൃദ്യതയും, ദിശാബോധവും നല്‍കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.
വിജയാശംസകളോടെ,
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക
പ്രെസിഡന്‍റ് അജിത് എബ്രഹാം കൊച്ചുകുടിയില്‍
വൈസ് പ്രെസിഡന്‍റ് എബ്രഹാം പുതുശ്ശേരില്‍
സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍
ജോയിന്റ് സെക്രട്ടറി ലതിക നായര്‍
ട്രെഷറാര്‍ റിനോജ് കോരുത്
ജോയിന്റ് ട്രെഷറാര്‍ ജൂബി ജോസ്
ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് ചുങ്കത്തില്‍



 
            


























 
				
















