ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കൊലക്കുറ്റം ചുമത്തി. മിതേഷ് പട്ടേല്‍ എന്ന ഇന്ത്യക്കാരനെതിരേയാണ് കൊലക്കുറ്റം ചുമത്തിയത്. അറസ്റ്റിലായ ഇയാളെ ടീസിഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജെസിക്ക പട്ടേല്‍ യുവതിയെ മിഡില്‍സ്ബറോ നഗരത്തിലെ ലിന്‍തോര്‍പ്പ് പ്രാന്തത്തിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബ്രിട്ടനില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയായിരുന്നു ഇവര്‍. ഭര്‍ത്താവ് മിതേഷിനൊപ്പം അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ജെസിക്ക ജോലി നോക്കിയിരുന്നത്.
എന്നാല്‍ മരണകാരണമുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഒന്നര വര്‍ഷത്തിലേറെയായി ഇവര്‍ ഈ വീട്ടില്‍ താമസിച്ചു വരികയായിരുന്നുവെന്നും എന്നാല്‍ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അയല്‍ക്കാര്‍ പോലീസിനോടു പറഞ്ഞു. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ പഠിക്കവെയാണ് ജെസിക്ക മിതേഷിനെ പരിചയപ്പെടുന്നത്. ഇവര്‍ പിന്നീട് വിവാഹിതരാകുകയായിരുന്നു.