കെവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനം

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കെവിന്‍ ജോസഫിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കെവിന്റേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തിലെ പരുക്കുകള്‍ മരണകാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും. കെവിനെ പ്രതികള്‍ മര്‍ദ്ദിച്ച് വെള്ളത്തില്‍ ഇട്ടതോ അല്ലെങ്കില്‍ രക്ഷപ്പെടാന്‍ ഓടിയപ്പോള്‍ വീണതോ ആകാമെന്നാണ് സൂചന.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കെവിന്റെ കുമാരനെല്ലൂരെ വീട്ടിലെത്തിച്ചു. കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഗുഡ്‌ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോയി