എടപ്പാള്‍ പീഡനക്കേസ്: ചങ്ങരംകുളം എസ്.ഐ അറസ്റ്റില്‍

തിരുവനന്തപുരം: എടപ്പാളിലെ തിയറ്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിയെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ്. എസ്.ഐയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. എസ്.ഐക്കെതിരെ നേരത്തെ പോക്‌സോ ചുമത്തിയിരുന്നു.

സംഭവം ചൈല്‍ഡ് ലൈനെ അറിയിച്ച തിയറ്റര്‍ ഉടമയെ പൊലിസ് കേസ് ചുമത്തി അറസ്റ്റ് ചെയ്ത നടപടി ഏറെ പ്രതിഷേധം സൃഷ്ടിക്കുന്നതിനിടെയാണ് അറസ്റ്റ്. സംഭവത്തില്‍ ഇന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു.