പിജെ കുര്യന്റെ സ്ഥാനാര്‍ഥിത്വം: നിര്‍ണായകമാവുക രാജ്യസഭാ ഉപാധ്യക്ഷ പദവി

പിജെ കുര്യന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നിര്‍ണായകമാവുക രാജ്യസഭാ ഉപാധ്യക്ഷ പദവി. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ കുര്യന്‍ രാജ്യസഭയിലെത്തും. ഇല്ലെങ്കില്‍ കുര്യന് പകരം മറ്റൊരാള്‍ രാജ്യസഭയിലേത്തും. പദവി ത്യജിക്കണമെന്ന കോണ്‍ഗ്രസ് നിലപാടിനോട് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചിട്ടില്ല. ബിജെഡി, തൃണമൂല്‍, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ നിലപാട് വ്യക്തമാക്കാത്തത് തിരിച്ചടിയാണ്.

രാജ്യസഭാ സീറ്റ് വിവാദത്തില്‍ യുവനേതാക്കളേയും ഗ്രൂപ്പുകളേയും വിമര്‍ശിച്ച് പി.ജെ. കുര്യന്‍ രംഗത്ത് വന്നിരുന്നു. സീറ്റ് മറ്റാര്‍ക്കും നല്‍കുന്നതില്‍ വിരോധമില്ല. പദവികള്‍ കിട്ടാത്തതു കൊണ്ടാണോ യുവാക്കള്‍ അതിക്ഷേപിക്കുന്നതെന്ന് അറിയില്ല. എതിര്‍പ്പിന് പിന്നില്‍ സംസ്ഥാനത്തെ പ്രബല ഗ്രൂപ്പാണെന്നും പിജെ കുര്യന്‍ ആരോപിച്ചിരുന്നു. രാജ്യസഭാ സീറ്റ് സംബന്ധിച്ച ചര്‍ച്ച ഡല്‍ഹിയില്‍ നടക്കാനിരിക്കെയായിരുന്നു പി.ജെ.കുര്യന്റെ പ്രതികരണം.