തിരുവനന്തപുരം: എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എളമരം കരീമിനെ തെരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി പരിഗണനയില്‍ നടന്‍ മമ്മൂട്ടിയുമുണ്ടായിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കെ.ടി.ഡി.സി. മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പേരും ആലോചനയിലുണ്ടായിരുന്നു.
അതേസമയം രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിനോയ് വിശ്വമാണ് സിപിഐയുടെ സ്ഥാനാർഥി. ഡൽഹിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു തന്നെയായിരുന്നു സാധ്യതാപട്ടികയിൽ മുൻഗണന. സിപിഐ സംസ്ഥാന നിർവാഹക സമിതിയുടേതാണു തീരുമാനം. ജൂൺ 21നാണു തിരഞ്ഞെടുപ്പ്.











































