ലോകം കാത്തിരുന്ന ചരിത്രസംഭത്തിന് തുടക്കം :ട്രംപും കിമ്മും കൈകൊടുത്തു

സിംഗപ്പൂര്‍ : സിംഗപ്പുരിലെ സാന്റോസാ ദ്വീപില്‍ ലോകം കാത്തിരുന്ന ചരിത്രസംഭത്തിന് തുടക്കം കുറിച്ചുകൊണ്ട് കിമ്മും ട്രംപും ഹസ്തദാനം ചെയ്തു. സാന്റോസാ ദ്വീപിലെ കാപ്പെല്ലാ ഹോട്ടലില്‍ ഇരുന്നൂറോളം പരിഭാഷകരും ഇരുനോതാക്കളും മാത്രമുള്ള 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയാണ് നടക്കുന്നത്. ലോകസമാധാനത്തിന്റെ പ്രതീക്ഷകളകി ഇരുനേതാക്കളും ചര്‍ച്ചക്കു മുന്നോടിയായി ഹസ്തദാനമേകി. കൂടിക്കാഴ്ചക്കു മുന്‍പായി നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു.
ഉത്തരകൊറിയയുടെ ആണവനിരായുധീകരണമാണ് പ്രധാന ചര്‍ച്ചാവിഷയം. ഉത്തരകൊറിയയുമായി മികച്ച ബന്ധം കെട്ടിപ്പടുക്കുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടു. നിരവധി തടസ്സങ്ങള്‍ മറികടന്നാണ് ഈ ചര്‍ച്ച വരെ എത്തിയതെന്ന് കിമ്മും അഭിപ്രായപ്പെട്ടു. ലോകം സമാധാനത്തിലേക്ക് ഉറ്റനോക്കുന്ന ചര്‍ച്ച പുരോഗമിക്കുകയാണ്.