കറുത്ത കരയുള്ള മുണ്ടുടുത്ത് കാലിന്മേല്‍ കാല്‍ കയറ്റി വച്ച് അവന്‍… ‘ലൂസിഫര്‍’

ലൊകമെമ്പാടുമുള്ള മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍പൃഥ്വിരാജ്മുരളി ഗോപി ടീം ഒരുക്കുന്ന ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ മോഹന്‍ലാലിന്റെ ഗെറ്റപ് എങ്ങനെയാകും എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍.

കറുത്ത കരയുള്ള മുണ്ടുടുത്ത് കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരിക്കുന്ന മോഹന്‍ലാലിന്റെ ഹെവി ലുക്കിലുള്ള പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇതിലും സസ്പന്‍സ് ഒളിപ്പിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പോസ്റ്ററില്‍ മോഹന്‍ലാലിന്റെ മുഖം കാണിച്ചിട്ടില്ല. അതിനാല്‍ തന്നെ മുഴുവന്‍ ഗെറ്റപ്പും കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. രക്തം, സാഹോദര്യം, ചതി എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിതം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ വ്യത്യസ്തമായ ടൈറ്റില്‍ ഫോണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.