താരസംഘടനയായ അമ്മയിലെ പ്രശ്‌നങ്ങളില്‍ തന്റെ നിലപാട് മലയാള സിനിമാ മേഖലയിലുള്ള സുഹൃത്തുക്കളുമായുള്ള ബന്ധം തകരാനിടയാക്കുമെന്ന് നടന്‍ കമല്‍ഹാസന്‍. എന്നാല്‍ തന്റെ മനസ്സിലുള്ളത് തുറന്ന് പറയാന്‍ മടിക്കില്ലെന്നും കമല്‍ പറഞ്ഞു. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായതിനു ശേഷം നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തെ കമല്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.
‘ മോഹന്‍ലാല്‍ എന്റെ വളരെ അടുത്ത സുഹൃത്തും അയല്‍വാസിയുമാണ്. എന്റെ ചിന്താഗതികളോട് യോജിക്കാന്‍ ചിലപ്പോള്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് വരും. പക്ഷേ അദ്ദേഹത്തെക്കുറിച്ചുള്ള നല്ല കാര്യങ്ങള്‍ ഞാന്‍ പറയാതിരിക്കില്ല. നാളെ എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി അദ്ദേഹത്തിന് യോജിക്കാന്‍ കഴിഞ്ഞില്ലെന്നു വരാം, പക്ഷേ അദ്ദേഹത്തിന് എതിരായി ഞാന്‍ സംസാരിക്കില്ല’ കമല്‍ പറഞ്ഞു.











































