മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് കമല്‍

കൊച്ചി : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ ക്ഷണിച്ചതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് അദ്ദേഹം അറിയിച്ചു.

ഡോ. ബിജു സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ദ്രന്‍സ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഗ്ലാമര്‍ കുറവായതിനാലാണോ മോഹന്‍ലാലിനെ ക്ഷണിച്ചതെന്ന് ബിജു ചോദിച്ചിരുന്നു. ദേശീയ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്യുന്ന മാതൃകയില്‍ പുരസ്‌കാര ജേതാക്കള്‍ മുഖ്യാതിഥിയായ മുഖ്യമന്ത്രി പുരസ്‌കാരം നല്‍കുന്ന പ്രൗഢമായ ചടങ്ങല്ലേ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കേണ്ടതെന്നം അദ്ദേഹം ചോദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ ദിലീപിനെ പിന്തുണക്കുന്ന അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കരുതെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.