തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ മന്ത്രി കെ.രാജു വിദേശ യാത്ര നടത്തുന്നതിനെക്കുറിച്ച് അറിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
സാധാരണഗതിയില്‍ മന്ത്രിമാര്‍ വിദേശയാത്ര നടത്തിയാല്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും, കെ.രാജു വനത്തിന്റെ കാര്യം ഭംഗിയായി നോക്കുന്നുണ്ടെന്നും, അദ്ദേഹം മടങ്ങിയെത്തിയ ശേഷം വനത്തിന്റെ കാര്യം ഭംഗിയായി നോക്കുമെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിസഭ കെ. രാജുവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കോട്ടയത്ത് റെഡ് അലര്‍ട്ട് നിലനില്‍ക്കെ തന്നെയാണ് മന്ത്രി വിദേശത്തേക്ക് കടന്നത്.
മന്ത്രിക്കൊപ്പം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറുമുണ്ട്. മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, കെ. രാജു, എം.പിമാരായ ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍ എംഎല്‍എ എന്നിവരെയാണ് സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.
എന്നാല്‍ മന്ത്രിയും ഇ.ടി മുഹമ്മദ് ബഷീറും ഒഴികെയുള്ളവര്‍ നാട്ടില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.











































