ഓപ്പറേഷന്‍ ‘ജലരക്ഷ’ വഴി കേരളാ പൊലീസും സംഘവും രക്ഷിച്ചത് 53,000 പേരെ; കൂടെ നിന്നത് മത്സ്യത്തൊഴിലാളികള്‍

കൊച്ചി: ഓപ്പറേഷന്‍ ‘ജലരക്ഷ’ വഴി കേരളാ പൊലീസും സംഘവും ഇതുവരെ രക്ഷിച്ചത് 53,000 പേരെ. പൊലീസും ഫയര്‍ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. സംസ്ഥാന കണ്‍ട്രോള്‍ റൂമിലടക്കം കഴിഞ്ഞ ദിവസം ലഭിച്ചത് 12 ലക്ഷം കോളുകള്‍. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് കേരളാ പൊലീസ് ദൗത്യം തുടരുന്നത്.

അതേസമയം, മ​ഴ​ക്കെ​ടു​തിയി​ല്‍ ഇ​ന്ന് സം​സ്ഥാ​ന​ത്ത് അഞ്ച് പേ​ര്‍ മ​രി​ച്ചു. വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് മൂ​ന്ന് പേ​രാ​ണ് ഇ​ന്ന് മ​രി​ച്ച​ത്. തൃ​ശൂ​ര്‍ വൈ​ന്ത​ല സ്വ​ദേ​ശി​ക​ളാ​യ തോ​മ​സ്, ഗോ​പി​നാ​ഥ​ന്‍ എ​ന്നി​വ​രും എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ സ്വ​ദേ​ശി പ്ര​ഭാ​ക​ര​ന്‍ പി​ള്ള​യു​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് മ​രി​ച്ച​ത്. കുന്നത്തുനാട് ദുരിതാശ്വാസ ക്യാമ്പിലാണ് ഒരാള്‍ മരിച്ചത്. നെ​ന്മാ​റ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ഇ​ന്ന് ക​ണ്ടെ​ത്തി​. പറവൂരില്‍ പള്ളി മതില്‍ ഇടിഞ്ഞുണ്ടായ അപകടത്തിപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.

നി​ര​വ​ധി ക്യാമ്പുക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തു​റ​ന്നി​രി​ക്കു​ന്ന​ത്. ഏ​ഴ് ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ല്‍ ക​ഴി​യു​ന്നത്. ക്യാമ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​​ത്തി​ലാ​ണ് നാ​ട്ടു​കാ​രും അ​ധി​കൃ​ത​രും. അ​തേ​സ​മ​യം പാ​ണ്ട​നാ​ട്ടും പ​റ​വൂ​രും വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. കോ​ട്ട​യ​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്കം പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പാ​ണ്ട​നാ​ട്ടും പ​റ​വൂ​രും ആ​ളു​ക​ള്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യും വി​വ​ര​ങ്ങ​ളു​ണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോ​ഗമിക്കുകയാണ്.

മ​ഴ കു​റ​ഞ്ഞ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി. വെ​ള്ള​പ്പൊ​ക്കം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രു​ന്ന ആ​ലു​വ, ചെ​ങ്ങ​ന്നൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍നിന്നും വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി​യി​ട്ടു​ണ്ട്. റാ​ന്നി, ആ​റന്മുള, പ​ന്ത​ളം മേ​ഖ​ല​ക​ളി​ലും വെ​ള്ളം കു​റ​ഞ്ഞി​ട്ടു​ണ്ട്. പെ​രി​യാ​റി​ലേ​യും പ​മ്ബ​യി​ലേ​യും ജ​ല​നി​ര​പ്പും കു​റ​ഞ്ഞി​ട്ടു​ണ്ട്. പെ​രി​യാ​റി​ല്‍ അ​ഞ്ച് അ​ടി​യോ​ളം വെ​ള്ളം ഇ​റ​ങ്ങി​യിട്ടുണ്ട്. ​ പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും അടച്ചു.

നിലച്ചുപോയ ട്രെ​യി​ന്‍, ബ​സ് ഗ​താ​ഗ​തവും ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു. എം​സി റോ​ഡി​ല്‍ കെഎസ്‌ആര്‍ടിസി തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ അ​ടൂ​ര്‍​വ​രെ​യാ​ണ് സ​ര്‍​വീ​സ് തു​ട​ങ്ങി​യ​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം റൂ​ട്ടി​ലും കെഎസ്‌ആര്‍ടിസ് സ​ര്‍​വീ​സ് തു​ട​ങ്ങി. കോ​ട്ട​യ​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തി​നും ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം ആ​റ് ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും സ​ര്‍​വീ​സ് റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. പ​ര​ശു​റാം, ശ​ബ​രി, മാ​വേ​ലി, മ​ല​ബാ​ര്‍ എ​ക്സ്പ്ര​സു​ക​ള്‍ ആ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇ​തി​നു പു​റ​മേ ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം, തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്രസുക​ളും റ​ദ്ദാ​ക്കി.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പും കുറയുകയാണ്. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലും ഗണ്യമായ കുറവ് വരുന്നുണ്ട്. നീരൊഴുക്കില്‍ കുറവ് വന്നതോടെ ഇടുക്കി അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകള്‍ അടച്ചു. ഇടുക്കി അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. എഴുന്നൂറ് ക്യുമെക്‌സ് വെള്ളമാണ് ഇപ്പോള്‍ മൂന്നു ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്നത്. എണ്ണൂറ് ക്യുമെക്‌സ് വെള്ളമായിരുന്നു നേരത്തെ ഒഴുക്കിവിട്ടിരുന്നത്.