ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിനു നല്‍കിയ 600 കോടി അടിയന്തര സഹായമാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസംഘം എത്തി നാശനഷ്ടത്തിന്റെ കണക്ക് പരിശോധിച്ചതിനു ശേഷം കൂടുതല്‍ സഹായം നല്‍കുമെന്നും കേന്ദ്രം അറിയിച്ചു.
ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ വാഗ്ദാനം ചെയ്ത 700 കോടിയുടെ സഹായ വാഗ്ദാനം കേന്ദ്രം നിരസിച്ചതു വിവാദമായതിനു പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണം നല്‍കിയിരിക്കുന്നത്.











































