നമ്മുടെ ഓണ സന്ദേശം ; മലയാളത്തെ നമുക്ക് സഹായിക്കാം

ഈ ഓണം മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല .നാടും വീടും നഷ്ടപ്പെട്ടവരുടെ ഓണമല്ല നമ്മെ മഹാബലി തമ്പുരാൻ പഠിപ്പിച്ചത് .കള്ളവും ചതിയും ,പൊളി വചനവുമില്ലാത്ത ഒരു ലോകത്തെ സന്തോഷത്തോടെ ജീവിക്കുന്ന നല്ല മനുഷ്യരുടെ ഓണം .അതായിരുന്നു യഥാർത്ഥ ഓണം.പക്ഷെ കേരളത്തിന് ഇത്തവണ ഓണമില്ല .സന്തോഷത്തോടെ ഒരു മലയാളിക്കും ഓണത്തെ വരവേൽക്കാനാവില്ല .അത്രത്തോളം കെടുതിയിലാണ് ഓണം .കേരളത്തിന്റെ പതിനൊന്നോളം ജില്ലകൾ പ്രളയക്കെടുതിയുടെ ദുരന്തം അനുഭവിക്കുന്നു .കേരളത്തിലെ ഒരു വിഭാഗം മലയാളികൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നു .ചിലർ അവരുടെ സ്വന്തം വീടുകളിലേക്ക് പോയി എങ്കിലും വീടുകൾ തന്നെ അവർക്ക് അന്യമായതുപോലെ .വീടുകൾ ഉപയോഗ ശൂന്യമായിരിക്കുന്നു .ഇത്തരം സാഹചര്യങ്ങളിൽ ഓണം ഒരു പക്ഷെ ചില സ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങുന്നു എങ്കിലും ആ ആഘോഷവും അത്ര സുഖകരമാവില്ല എന്ന് തോന്നുന്നു .
ഇപ്പോൾ നമുക്ക് ചെയ്യാവുന്ന ഒരു കാര്യം കേരളത്തെ ബലപ്പെടുത്തലാണ്.നമുക്ക് കേരളത്തെ ഒന്നിച്ചു പുതിയ ഓണ സങ്കൽപ്പത്തിലേക്ക് നയിക്കാം .അതിനായി ലോകമലയാളികൾക്ക് ഒന്നിക്കാം .കേരളത്തെ ശുചിയാക്കാൻ …
കേരളത്തെ സംരക്ഷിക്കാൻ….
പ്രകൃതിയെ സംരക്ഷിക്കാൻ….
നമുക്കൊന്നിച്ചിറങ്ങാം ..

സ്നേഹത്തോടെ
മിനി നായർ
അറ്റ്‌ലാന്റാ