തിരുവോണദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 24.27 കോടി രൂപ

തിരുവനന്തപുരം : കേരളത്തിന് ഇത്തവണത്തെ ഓണം മാറ്റത്തിന്റേയും പുതുപ്രതീക്ഷയുടേയും വലിയ തുടക്കമാണ്. ദുരന്തത്തില്‍നിന്നും കര കയറുന്ന ഓരോരുത്തരും തിരുവോണം ആഘോഷിക്കുകയാണ്. കേരളത്തെ ദുരന്തത്തില്‍നിന്നും കരകയറ്റാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും പോലും ദിനംപ്രതി എത്തുന്ന സഹായങ്ങള്‍ അനവധിയാണ്.

ശനിയാഴ്ച ഉച്ചവരെ മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 24.27 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയ ചെക്കുകളാണ് ഇവ.

ഇതില്‍ മുഖ്യമായത് ഭാരതീയ വ്യോമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് 20 കോടി രൂപ നല്‍കിയതാണ്‌. ദക്ഷിണ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ബി സുരേഷ് ആണ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.