കെ എച്ച് എന്‍ എ മിഷിഗണ്‍ യാത്രയയപ്പു നല്‍കി

കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക മിഷിഗണ്‍ ശാഖയുടെ വേദാന്ത പഠനവിഭാഗം അധ്യക്ഷനും ട്രഷററും ആയിരുന്ന രാധാകൃഷ്ണന്‍ നായര്‍ക്കും സഹധര്‍മ്മിണി ശ്യാമ നായര്‍ക്കും കെ എച് എന്‍ എ മിഷിഗണ്‍ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പു നല്‍കി.

മൂന്നു പതിറ്റാണ്ടു കാലമായി മിഷിഗണില്‍ കുടുംബസമേതം താമസിച്ചു വരുന്ന രാധാകൃഷ്ണന്‍ നായര്‍ ഫ്‌ലോറിഡ ഒര്‍ലാന്റോയിലേക്കു മാറുകയാണ്. വേദാന്ത പഠന രംഗത്തും ഭഗവത്ഗീത വ്യാഖ്യാനത്തിലും കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെക്കാലമായി വ്യാപൃതനായിരിക്കുന്ന അദ്ദേഹം മാര്‍ഗദര്‍ശിയായ ഒരധ്യാപകനും വഴികാട്ടിയുമാണെന്നു അനുമോദനപ്രമേയം അവതരിപ്പിച്ചുകൊണ്ട് കെ.എച്. എന്‍.എ മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു.

മെട്രോ ഡിട്രോയിറ്റിലെ ഹൈന്ദവസമൂഹത്തിനു അദ്ദേഹം നല്‍കിയ സംഭാവനകളെ പുരസ്കരിച്ചു പ്രസിഡണ്ട് രാധാകൃഷ്ണന്‍ അനുമോദനഫലകം സമ്മാനിച്ചു.

സെക്രട്ടറി മനോജ് വാരിയരുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ പനങ്കാവില്‍, സുനില്‍ പൈങ്കോള്‍, ആശ മനോഹര്‍, മനോജ് കൃഷ്ണന്‍, ഡോക്ടര്‍ അംബുജം കൃഷ്ണന്‍, പ്രസന്ന മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ ദിനേശ് ലക്ഷ്മണന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങുകള്‍ സമാപിച്ചു.