ശബരിമലയില്‍ തീര്‍ത്ഥാടന നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍; രാത്രികാലങ്ങളില്‍ മലക്കയറ്റവും നിരോധിക്കില്ല

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടന നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാത്രികാലങ്ങളില്‍ മലക്കയറ്റം നിരോധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വരുന്ന തീര്‍ത്ഥാടനക്കാലം മുതല്‍ ബേസ് ക്യാംപ് നിലയ്ക്കല്‍ ആക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പമ്പാ തൃവേണിയില്‍ പഴയ പാലം കണ്ടെത്തിയതിനാല്‍ ബെയ്‌ലി പാലം ആവശ്യമില്ലെന്നും പമ്പാ തീരത്ത് ഇനി കോണ്‍ക്രീറ്റ് നിര്‍മാണം അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൃശ്ചികം ഒന്നിന് മുമ്പ് പുനഃനിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.